സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Friday, February 8, 2008

ശ്രീകൃഷ്ണവിലാസം സര്‍ഗ്ഗം 4 -41-Full












7 comments:

  1. ശ്രീ സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസം എന്ന കാവ്യം ഇവിടെ പൂര്‍ണ്ണമാകുന്നു.

    പോസ്റ്റിങ്ങിനുള്ള എളുപ്പത്തിനായി gif file ആയിട്ടാണ്‌ ചെയ്തിരിക്കുന്നത്‌.

    ചില ചില അക്ഷരപ്പിശകുകള്‍ കണ്ടേക്കാം അവ എന്നെ അറിയിക്കുവാനുള്ള സന്മനസ്സു കാണിക്കുമല്ലൊ.

    ReplyDelete
  2. പ്രഭാകരന്‍ എന്നല്ലേ കവിയുടെ പേര്..

    ന്റ കൊട്ടാരത്തില്‍ ശങ്കുണ്ണിമൂര്‍ത്തീ...

    ഞാ‍നിപ്പം വരാ‍ാട്ടോ.

    February 9, 2008 4:02 AM
    ~*GuptaN*~ said...
    ഓ... സുകുമാരന്‍ എന്നൊരു പേരുകൂടി ഉണ്ടെന്ന് ശങ്കുണ്ണിസാന്‍ കുഞ്ഞക്ഷരത്തില്‍ എഴുതീരിക്കുന്നു. ഇതു പോസ്റ്റിയതിന് ഒന്നര ക്വിന്റല്‍ താങ്ക്സേ...

    u have given both question an answer. what can I do ha ha ha

    Dear Guthan ji, see this site for your deleted comment.
    Regards

    ReplyDelete
  3. അതി ഉത്തമം ആയ ഒരു സദ്കാര്യമാണു ഇങ്ങനെ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള ഉത്തമകൃതികള്‍ തേടിപ്പിടിച്ചു ഡിജിറ്റല്‍ മീഡിയയില്‍ ആക്കി ലോകത്തിനു കൊടുക്കുക എന്നതു. സാറിന്റെ എല്ലാ ഉദ്യമങ്ങളും ശ്ലാഘനീയം തന്നെ! അഭിനന്ദനത്തോടൊപ്പം, ഈ കൃതി ലഭ്യാമാക്കിയതിനു നന്ദിയും രേഖപ്പെടുത്തുന്നു,

    ReplyDelete
  4. ഡോക്ടര്‍ ചെയ്യുന്ന ഈ മഹത്‌കര്‍മ്മത്തിന്റെ നന്മ ബ്ലോഗില്‍ എത്രപേര്‍ അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പില്ല!!
    എങ്കിലും, ഇത്ര ഗഹനമായി ഒരു പുരാതനകൃതിയെ അപഗ്രഥിച്ച് ഡിജിറ്റല്‍ രൂപമാക്കിയെടുക്കാന്‍ അങ്ങുചെലവാക്കുന്ന സമയത്തെ നന്ദികൊണ്ട് പ്രണമിക്കുന്നു...

    ReplyDelete
  5. പ്രിയ ദേശാഭിമാനിജീ,
    ഹരിയണ്ണാ,
    ഇതൊരു മഹാകര്‍മ്മമെന്നൊക്കെ പറയുന്നതിനോടു യോജിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്‌.
    നാം ചെറിയ കുട്ടികളെ താലോലിച്ക്‌, നമ്മുടെ കുറ്റിമീശ അവരുടെ മുഖത്ത്‌ ഉരസി താലോലിക്കുമ്പോള്‍ പറയാറില്ലേ നം അവരെ സ്നേഹിക്കുകയാണെന്ന്‌ - ആ കുട്ടിയോ? അത്‌ മീശ ഉരസുമ്പോഴുള്ള അസ്വസ്ഥതയില്‍ നിന്നു രക്ഷപ്പെടുവാനുള്ള വഴി ആലോചിക്കുകയായിരിക്കും , പക്ഷെ എന്തു ചെയ്യാം കുഞ്ഞായിപ്പോയില്ലെ. യഥാര്‍ത്തത്തില്‍ നാം സ്നേഹിക്കുകയാണെങ്കില്‍ അവരെ അതില്‍ നിന്നൊഴിവാക്കി വെറുതേ വിടുകയല്ലേ ചെയ്യേണ്ടിയിരുന്നത്‌?

    അതുപോലെ ഈ കാവ്യം പഠിക്കുമ്പോഴുള്ള സുഖം ഞാന്‍ അനുഭവിച്ചതാണ്‌, അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്‌ അതൊരു തരം സ്വാര്‍ത്ഥം തന്നെ അല്ലേ?

    നന്ദി

    ReplyDelete
  6. ഡോക്ടര്‍..
    എന്റെ സഹോദരി ഒരധ്യാപികയാണ്!അവര്‍ക്ക് വായിക്കാനാഗ്രഹമുണ്ടായിരുന്ന ഈ കൃതി ഇപ്പോള്‍ ഞാനവര്‍ക്ക് ലിങ്ക് ചെയ്തുകൊടുത്തു...

    നന്ദി :)

    ReplyDelete
  7. ഡോക്ടര്‍..

    വ്യക്തിപരമായി പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്...
    ദയവായി r.harilal@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാലും...

    ReplyDelete