സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Friday, May 26, 2017

ആദ്യ സര്‍ഗ്ഗം ശ്ലോകം 1 - 15

ആദ്യ സര്‍ഗ്ഗം ശ്ലോകം 1 - 1
അസ്തി ശ്രിയഃ സദ്മ സുമേരുനാമാ
സമസ്തകല്യാണനിധിര്‍ഗ്ഗിരീന്ദ്രഃ:
തിഷ്ഠന്നിദം വിശ്വമനുപ്രവിശ്യ
സ്വേനാത്മനാ വിഷ്ണുരിവോര്‍ജ്ജിതേന

പദങ്ങള്‍ പിരിക്കുമ്പോള്‍

അസ്തി + ശ്രിയഃ + സദ്‌മ + സുമേരുനാമാ + സമസ്തകല്യാണനിധിഃ + ഗിരീന്ദ്രഃ +തിഷ്ഠന്‍ + ഇദം + വിശ്വം + അനുപ്രവിശ്യ + സ്വേന + ആത്മനാ + വിഷ്ണു + ഇവ +ഊര്‍ജ്ജിതേന

ഇവയെ അന്വയിക്കുമ്പോള്‍ - അതായത്‌ ചേര്‍ക്കേണ്ട വിധത്തില്‍ അടൂക്കുമ്പോള്‍

ശ്രിയഃ സദ്‌മ സമസ്തകല്യാണനിധിഃ ഊര്‍ജ്ജിതേന സ്വേന ആത്മനാ ഇദം വിശ്വം അനുപ്രവിശ്യ വിഷ്ണുഃ ഇവ തിഷ്ഠന്‍ സുമേരുനാമാ ഗിരീന്ദ്രഃ അസ്തി

വാക്കുകളുടെ അന്തലിംഗവിഭക്തിയും അതിന്റെ അര്‍ത്ഥവും

അസ്തി (ലട്‌ പരസ്മൈപദം പ്രഥമപുരുഷന്‍ ഏകവചനം) ഉണ്ട്‌
ശ്രിയഃ (ഈകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ഏകവചനം) ശ്രീയുടെ - ലക്ഷ്മീദേവിയുടെഐശ്വര്യത്തിന്റെ
സദ്‌മ (നകാരാന്തം നപുംസകലിംഗം പ്രഥമ ഏകവചനം) വീട്‌
സുമേരുനാമാ (നകാരാന്തം പുല്ലിംഗം പ്രഥമ ഏകവചനം) സുമേരു എന്നു പേരുള്ള
സമസ്തകല്യാണനിധിഃ (ഇകാരാന്തം പുല്ലിംഗം പ്രഥമ ഏകവചനം) സമസ്തകല്യാണങ്ങളുടെയും ഇരിപ്പിടം ആയി - എല്ലാ ഐശ്വര്യങ്ങളുടെയും ഇരിപ്പിടമായി
ഗിരീന്ദ്രഃ (അകാരാന്തം പുല്ലിംഗം പ്രഥമ ഏകവചനം) പര്‍വതശ്രേഷ്ഠന്‍
തിഷ്ഠന്‍ (തകാരാന്തം പുല്ലിംഗം പ്രഥമ ഏകവചനം) സ്ഥിതി ചെയ്യുന്നവനായി
ഇദം (ഇദംശബ്ദം പുല്ലിംഗം പ്രഥമ ഏകവചനം) 
വിശ്വം (അകാരാന്തം നപുംസകലിംഗം ദ്വിതീയ ഏകവചനം) വിശ്വത്തെ - ലോകത്തെ
അനുപ്രവിശ്യ (ല്യബന്തം അവ്യയം) അനുപ്രവേശിച്ചിട്ട്‌ - അനുഗമിച്ചിട്ട്‌
സ്വേന (അകാരാന്തം പുല്ലിംഗം തൃതീയ ഏകവചനം) സ്വന്തം
ആത്മനാ (നകാരാന്തം പുല്ലിംഗം തൃതീയ ഏകവചനം) ആത്മാവിനാല്‍
വിഷ്ണുഃ (ഉകാരാന്തം പുല്ലിംഗം പ്രഥം, ഏകവചനം) വിഷ്ണു
ഇവ (അവ്യയം) എന്നപോലെ
ഊര്‍ജ്ജിതേന അകാരാന്തം പുല്ലിംഗം തൃതീയ ഏകവചനം) ഊര്‍ജ്ജിതമായ

സാരാംശം - ഐശ്വര്യത്തിന്റെ വീടായി എല്ലാ മംഗളങ്ങളുടെയും ഇരിപ്പിടമായി വര്‍ദ്ധിതവീര്യമായ സ്വന്തം ആത്മാവിനാല്‍  ലോകത്തെ അനുഗമിച്ച വിഷ്ണുവോ എന്നു തോന്നുമാറ്‌ സുമേരു എന്നു പേരായ ഒരു പര്‍വതശ്രേഷ്ഠന്‍ ഉണ്ട്‌

ശ്ലോകം 2

മിഥസ്തിരോഭാവവിലോകനാഭ്യാം
സംക്രീഡമാനാവിവ ബാലകൗ ദ്വൗ
പാര്‍ശ്വേഷു യസ്യാശു പരിഭ്രമന്തൗ
ചന്ദ്രാംശുമന്തൗ നയതോ ദിനാനി

ചന്ദ്രാംശുമന്തൗ ( പു പ്ര ദ്വി) ചന്ദ്രാംശുമാന്മാര്‍ - ചന്ദ്രനും സൂര്യനും
മിഥഃ () അന്യോന്യം
തിരോഭാവവിലോകനാഭ്യാം (  തൃ ദ്വി) തിരോഭാവവിലോകനങ്ങള്‍ കൊണ്ട്‌ - ഒളിച്ചും കണ്ടും
സംക്രീഡമാനൗ ( പു പ്ര ദ്വി) സംക്രീഡമാനന്മാരായി - കളിക്കുന്നവരായി
ദ്വൗ (സംഖ്യാ പു പ്ര ദ്വി) രണ്ട്‌
ബാലകൗ ( പു പ്ര ദ്വി) ബാലന്മാര്‍
ഇവ () എന്നപോലെ
യസ്യ (യച്ഛ പു  ) യാവനൊരുത്തന്റെ
പാര്‍ശ്വേഷു ( പു  ) പാര്‍ശ്വങ്ങളില്‍
ആശു () വേഗത്തില്‍
പരിഭ്രമന്തൗ ( പു പ്ര ദ്വി) പരിഭ്രമത്തുക്കളായി - ചുറ്റിസഞ്ചരിക്കുന്നവരായി
ദിനാനി (  ദ്വി ) ദിനങ്ങളെ
നയതഃ (ലട്‌  പ്രപു ദ്വി) നയിക്കുന്നു

ഇനിയുള്ള പതിനാറു ശ്ലോകങ്ങള്‍ സുമേരുവിന്റെ വര്‍ണ്ണനങ്ങള്‍ ആണ്‌

ചന്ദ്രനും സൂര്യനും ഒളിച്ചുകളിക്കുന്ന രണ്ടു ബാലന്മാരെ പോലെ യാവനൊരുത്തന്റെ ചുറ്റും വേഗത്തില്‍ ചുറ്റി സഞ്ചരിക്കുന്നവരായി ദിവസങ്ങളെ കഴിച്ചുകൂട്ടുന്നുവോ
3

ഉച്ചൈശ്ശിഖഃ കാഞ്ചനഗൗരവര്‍ണ്ണ-
സ്തമോനിഗൃഹ്ണന്മഹസാ നിജേന
ദീപസ്ത്രയാണാമിവ വിഷ്ടപാനാം
യോ ഭാതി പര്യന്തചരല്‍പതംഗഃ

ഉച്ചൈശ്ശിഖഃ ( പു പ്ര ) ഉച്ചൈസ്സുകളായ ശിഖകളോടു കൂടിയ - ഉയര്‍ന്ന കൊടുമുടികളോടു കൂടിയ
കാഞ്ചനഗൗരവര്‍ണ്ണഃ ( പു പ്ര ) കാഞ്ചനം കാരണം പീതവര്‍ണ്ണമുള്ള - സ്വര്‍ണ്ണം കാരണം മഞ്ഞനിറമുള്ള
മഃ (  ദ്വി ) തമസ്സിനെ - ഇരുട്ടിനെ
നിഗൃഹ്ണന്‍ ( പു പ്ര ) നിഗൃഹ്ണന്നായി - ഇല്ലാതാക്കുന്നവനായി
മഹസാ (  തൃ ) മഹസ്സുകൊണ്ട്‌ തേജസ്സു കൊണ്ട്‌
നിജേന (  തൃ ) നിജമായിരിക്കുന്ന - സ്വന്തം
ദീപഃ ( പു പ്ര ) ദീപം
ത്രയാണാം(സംഖ്യ   ) മൂന്നു
ഇവ () എന്നപോലെ
വിഷ്ടപാനാം (   ) വിഷ്ടപങ്ങളുടെ - ലോകങ്ങളുടെ
യഃ (യച്ഛ പു പ്ര ) യാവനൊരുത്തന്‍
ഭാതി (ലട്‌  പ്രപു ) ഭാസിക്കുന്നു -തിളങ്ങുന്നു
പര്യന്തചരല്‍പതംഗഃ ( പു പ്ര ) പര്യന്തങ്ങളില്‍ സഞ്ചരിക്കുന്ന പതംഗനോടു കൂടിയവന്‍ - ചുറ്റും സഞ്ചരിക്കുന്ന സൂര്യനോടു കൂടിയ

ഉന്നതങ്ങളായ കൊടുമുടികളൂള്ളസ്വര്‍ണ്ണവര്‍ണ്ണമുള്ളതന്റെ തേജസ്സുകൊണ്ട്‌ ഇരുട്ടിനെ അകറ്റുന്ന സൂര്യന്‍ ചുറ്റും സഞ്ചരിക്കുന്നവനായിയാവനൊരുത്തന്‍ ത്രൈലോക്യ ദീപമായി ശോഭിക്കുന്നുവോ

4

യസ്യാഃ പതിത്വേ വിഹിതാഭിലാഷഃ
കരോതി തീവ്രാണി തപാംസി ലോകഃ
ബിഭര്‍ത്തി രത്നാകരമേഖലാം ത്വാ-
മങ്കേന പുത്രീമിവ യോ ധരിത്രീം

ലോകഃ ( പു പ്ര ) ലോകം -ജനം
യസ്യാഃ (യച്ഛ സ്ത്രീ  ) യാതൊരുവളുടെ
പതിത്വേ (   ) പതിത്വത്തില്‍ - ഭരത്താവാകുവാന്‍
വിഹിതാഭിലാഷഃ ( പു പ്ര ) വിഹിതമായ അഭിലാഷത്തോടുകൂടി - ആഗ്രഹമുള്ളവരായി
തീവ്രാണി (  ദ്വി ) തീവ്രങ്ങളായ
തപാംസി (  ദ്വി ) തപസ്സുകളെ
കരോതി (ലട്‌  പ്രപു ) ചെയ്യുന്നു
രത്നാകരമേഖലാം ( സ്ത്രീ ദ്വി ) രത്നാകരമേഖലയായിരിക്കുന്ന - സമുദ്രം അരഞ്ഞാണമായുള്ള
താം (തച്ഛസ്ത്രീ ദ്വി ) 
ധരിത്രീം ( സ്ത്രീ ദ്വി ) ധരിത്രിയെ - ഭൂമിയെ
പുത്രീം ( സ്ത്രീ ദ്വി ) പുത്രിയെ
ഇവ () എന്ന പോലെ
അങ്കേന ( പു തൃ ) അങ്കം കൊണ്ട്‌ - മടിയില്‍
ബിഭര്‍ത്തി (ലിട്‌  പ്രപു ) ഭരിക്കുന്നു

ജനങ്ങള്‍ യാതൊരുവളുടെ ഭര്‍ത്താവാകുവാന്‍ വേണ്ടിയാണൊ കഠിനങ്ങളായ തപസുകളെ ചെയ്യുന്നത്‌സന്മുദ്രം അരഞ്ഞാണായിട്ടുള്ള  ഭൂമിയെ മകള്‍ എന്നതുപോലെ മടിയില്‍ വഹിക്കുന്നുവൊ

ഭൂമിയുടെ ആധിപത്യത്തിനു വേണ്ടിയല്ലെ ജനങ്ങള്‍ പ്രയാസപ്പെടുന്നത്‌ ഭൂമിയെ മകളാക്കാനുള്ള അത്ര മാഹാത്മ്യം സുമേരുവിനുണ്ടെന്ന്
5

മഹാന്തി ദാനാനി മഖാനുദഗ്രാന്‍
പരാഞ്ചി പാനാശനയോസ്തപാംസി
ശരീരിണശ്ശാന്തമലൈര്‍മ്മനോഭിഃ
കുര്‍വന്തി യച്ഛൃംഗനിവാസകാമാഃ

യച്ഛൃംഗനിവാസകാമാഃ ( പു പ്ര ) യച്ഛൃംഗങ്ങളില്‍ - യാവനൊരുത്തന്റെ ശൃംഗങ്ങളില്‍ - കൊടുമുടികളില്‍നിവാസത്തില്‍ - താമസിക്കുന്നതില്‍ കാമമുള്ളവര്‍ -ഇഷ്ടമുള്ളവര്‍
ശരീരിണഃ ( പു പ്ര ) ശരീരികള്‍ - ആളുകള്‍
ശാന്തമലൈഃ (  തൃ ) ശാന്തമലങ്ങളായ - രാഗദ്വേഷാദി ദോഷങ്ങളില്ലാത്ത
മനോഭിഃ (  തൃ ) മനസ്സോടുകൂടി
മഹാന്തി (  ദ്വി ) മഹത്തുക്കളായ
ദാനാനി (  ദ്വി ) ദാനങ്ങളെ
ഉദഗ്രാന്‍ ( പു ദ്വി ) ഉദഗ്രങ്ങളായ - ഉല്‍കൃഷ്ടങ്ങളായ
മഖാന്‍ ( പു ദ്വി ) യാഗങ്ങളെയും
പാനാശനയോഃ (   ദ്വി) പാനത്തിലും അശനത്തിലും - അന്നപാനങ്ങളില്‍
പരാഞ്ചി (  ദ്വി ) പരാക്കുകളായ - വിമുഖങ്ങളായ
തപാംസി (  ദ്വി ) തപസുകളെ
കരോതി -(ലട്‌  പ്രപു ) ചെയ്യുന്നു
യാവനൊരുത്തന്റെ കൊടൂമുടികളില്‍ വസിക്കുന്നതില്‍ താല്‍പര്യമുള്ളവരായി ജനങ്ങള്‍ രാഗദ്വേഷാദി ദോഷങ്ങള്‍ ഇല്ലാതെ ദാനങ്ങള്‍ ചെയ്യുകയുംഅന്നപാനങ്ങള്‍ ഉപേക്ഷിച്ച്‌ യജ്ഞങ്ങള്‍ ചെയ്യുകയും ചെയ്യുന്നുവോ

6
സുരാ യുഗാന്തേഷു സഹപ്രിയാഭിര്‍
ന്നിഷേദിവാംസോ യദധിത്യകാസു
ഉദന്വതാമൈക്യമുപാഗതാനാം
പശ്യന്തി കല്ലോലശതപ്രചാരാന്‍

യുഗാന്തേഷു ( പു  ) യുഗാവസാനങ്ങളില്‍
സുരാഃ ( പു പ്ര ) സുരന്മാര്‍
പ്രിയാഭിഃ  സ്ത്രീ തൃ ) പ്രിയമാരോടു
സഹ () കൂടി
യദധിത്യകാസു ( സ്ത്രീ  ) യദധിത്യകളില്‍ യാവനൊരുത്തന്റെ അധിത്യകകളില്‍ - മുകള്‍പ്പരപ്പില്‍
നിഷേദിവാംസഃ ( പു പ്ര ) നിഷദിക്കുന്നവരായിഇരിക്കുന്നവരായി
ഐക്യം (  ദ്വി ) ഐക്യത്തെ
ഉപാഗതാനാം ( പു  ) ഉപാഗതങ്ങളായിരിക്കുന്ന - പ്രാപിച്ചിരിക്കുന്ന
ഉദന്വതാം ( പു  ) ഉദന്വത്തുകളുടെ - സമുദ്രങ്ങളുടെ
കല്ലോലശതപ്രചാരാന്‍ ( പു ദ്വി ) കല്ലോലശതപ്രചാരങ്ങളെ -കല്ലോലങ്ങളുടെ - തിരമാലകളുടെ ശതങ്ങളുടെ - സമൂഹങ്ങളുടെ പ്രചാരത്തെ - സഞ്ചാരത്തെ
പശ്യന്തി (ലട്‌  പ്രപു ) കാണുന്നു

യുഗാവസാനകാലത്ത്‌ ദേവന്മാര്‍ തങ്ങളുടെ പ്രിയമാരോടൊത്ത്‌ ആരുടെ മുകള്‍പ്പരപ്പിലിരുന്നാണോ ഒന്നായിത്തീര്‍ന്ന സമുദ്രങ്ങളുടെ തിരമാലക്കൂട്ടങ്ങളുടെ സഞ്ചാരത്തെ കാണുന്നത്‌

7

പുഷ്പാണി ശയ്യാസ്സുരപാദപാനാം
ക്രീഡാഗൃഹാഃ കാഞ്ചനഗഹ്വരാണി
ഭവന്തി  സ്വര്‍ഗ്ഗവിലാസിനീനാം
രത്നാങ്കുരാഃ യത്ര രതിപ്രദീപാഃ

യത്ര () യാവനൊരുവങ്കല്‍
സ്വര്‍ഗ്ഗവിലാസിനീനാം ( സ്ത്രീ  ) സ്വര്‍ഗ്ഗവിലാസിനിമാര്‍ക്ക്‌
സുരപാദപാനാം ( പു  ) സുരപാദപങ്ങളുടെ - ദേവവൃക്ഷങ്ങളുടെ
പുഷ്പാണി (  പ്ര ) പുഷ്പങ്ങള്‍
ശയ്യാഃ ( സ്ത്രീ പ്ര ) ശയ്യകളായും - കിടക്കയായും
കാഞ്ചനഗഹ്വരാഃ ( പു പ്ര ) കാഞ്ചനഗഹ്വരങ്ങള്‍ - സ്വര്‍ണ്ണഗുഹകള്‍
ക്രീഡാഗൃഹാഃ ( പു പ്ര ) ക്രീഡാഗൃഹങ്ങളായും - കേളികള്‍ക്കായുള്ള വീടായും
രത്നാങ്കുരാഃ ( പു പ്ര ) രത്നാങ്കുരങ്ങള്‍ - രത്നങ്ങളുടെ അങ്കുരങ്ങള്‍ -മുളകള്‍
രതിപ്രദീപാഃ ( പു പ്ര ) രതിക്കുള്ള ദീപങ്ങളായും
ഭവന്തി (ലട്‌  പ്രപു ) ഭവിക്കുന്നു

യാവനൊരുത്തങ്കല്‍ അപ്സരസുകള്‍ക്ക്‌ സ്വര്‍ണ്ണഗുഹകള്‍ ക്രീഡാഗൃഹങ്ങളായും കല്‍പവൃക്ഷപുഷ്പങ്ങള്‍ കിടക്കളായും രത്നങ്ങളുടെ അങ്കുരങ്ങളില്‍ നിന്നുള്ള പ്രഭ സംഭോഗോപയോഗിയായ വിളക്കുകളായും ഭവിക്കുന്നുവോ

8
സ്വര്‍ഗ്ഗൗകസഃ സ്വര്‍ണ്ണമഹീഷു പീതാഃ
ശ്വേതത്വിഷോ രൂപ്യമയീഷു ഭൂഷു
നീലാശ്ച നീലോപലമേദിനീഷു
ജ്ഞാതും മിഥോ യത്ര  ശക്‍നുവന്തി

യത്ര () യാവനൊരുവങ്കല്‍
സ്വര്‍ഗ്ഗൗകസഃ ( പു പ്ര ) സ്വര്‍ഗ്ഗൗകസുകള്‍ - ദേവന്മാര്‍
സ്വര്‍ണ്ണമഹീഷു ( സ്ത്രീ  ) സ്വര്‍ണ്ണമയമായ ഭൂമികളില്‍
പീതാഃ ( പു പ്ര ) പീതന്മാരും - മഞ്ഞനിറമുള്ളവരും
രൂപ്യമയീഷു ( സ്ത്രീ  ) രൂപ്യമയികളായ - വെള്ളിമയമായ
ഭൂഷു ( സ്ത്രീ  ) ഭൂമികളില്‍
ശ്വേതത്വിഷഃ ( പു പ്ര ) ശ്വേതത്വിട്ടുകളായും - ശ്വേതമായ - വെളുത്തത്വിട്ടോട്‌ - പ്രഭയോടുകൂടിയവരായും
നീലോപലമേദിനീഷു ( സ്ത്രീ  ) നീലോപലമേദിനികളില്‍ - ഇന്ദ്രനീലക്കല്ലോടുകൂടിയ ഭൂമികളില്‍
നീലാഃ ( പു പ്ര ) നീലവര്‍ണ്ണമുള്ളവരായും
മിഥഃ () അന്യോന്യം
ജ്ഞാതും (തുമുന്‍ അവ്യയം) അറിയുവാന്‍
 ()ശക്‍നുവന്തി (ലട്‌  പ്രപു ) ശക്തരായി ഭവിക്കുന്നില്ല

ദേവന്മാര്‍ യാവനൊരുത്തന്റെ സ്വര്‍ണ്ണമയമായ പ്രദേശങ്ങളില്‍ മഞ്ഞനിറമുള്ളവരായും , വെള്ളിമയമായ പ്രദേശങ്ങളില്‍ വെളുത്ത പ്രഭയുള്ളവരായും ഇന്ദ്രനീലക്കല്‍പ്രദേശത്ത്‌ നീലവര്‍ണ്ണമുള്ളവരായും ഭവിക്കുന്നതു കൊണ്ട്‌ അന്യോന്യം തിരിച്ചറിയുവാന്‍ കഴിയാത്തവരാകുന്നുവോ


9
ദരീഗൃഹോത്സംഗഗതേരനൂരോഃ 
കശാഭിഘാതധ്വനിഭിഃ സകമ്പാഃ
 
സദ്യഃ പ്രിയാനുജ്ഝിതമാനദോഷാഃ
 
സുരാംഗനാഃ യത്ര പരിഷ്വജന്തേ


യത്ര (യാവനൊരുത്തങ്കല്‍
സുരാംഗനാഃ ( സ്ത്രീ പ്ര ) സുരാംഗനകള്‍ - അപ്സരസുകള്‍
ദരീഗൃഹോത്സംഗഗതേ ( പു  ) ദരീഗൃഹോത്സംഗഗതിയായിരിക്കുന്ന - ദരീഗൃഹം ദരി - ഗുഹ ആയിരിക്കുന്ന ഗൃഹത്തിന്റെ ഉത്സംഗത്തിലേക്ക്‌ - ഉപരിഭാഗത്തേക്ക്‌ ഗതിയായിരിക്കുന്ന - പോകുന്ന
അനൂരോഃ ( പു  അനൂരുവിന്റെ - സൂര്യന്റെ
കശാഭിഘാതധ്വനിഭിഃ ( പു തൃ കശം - ചമ്മട്ടി കൊണ്ടുള്ളഅഭിഘാതത്തിന്റെ - അടിയുടെ ധ്വനിയാല്‍ - ശബ്ദത്താല്‍
സകമ്പാഃ ( സ്ത്രീ പ്ര കമ്പത്തോടുകൂടി - വിറയലോടുകൂടി
സദ്യഃ (പെട്ടെന്ന്
ഉജ്ഝിതമാനദോഷാഃ ( സ്ത്രീ പ്ര ഉജ്ഝിതമായ - പരിത്യജിക്കപ്പെട്ട മാനദോഷത്തോടുകൂടിയവരായി - പ്രണയകോപത്തോടുകൂടിയവരായി
പ്രിയാന്‍ ( പു ദ്വി പ്രിയന്മാരെ
പരിഷ്വജന്തേ (ലട്‌  പ്രപു പരിഷ്വജിക്കുന്നു - ആലിംഗനം ചെയ്യുന്നു

ഗുഹാമുഖത്തിന്റെ ഉപരിഭാഗത്തേക്ക്‌ എത്തിയിരിക്കുന്ന സൂര്യന്‍ തന്റെ കുതിരകളെ ചമ്മട്ടികൊണ്ടടിക്കുന്ന ശബ്ദം കേട്ടു വിറപൂണ്ട അപ്സരസ്സുകള്‍ പ്രണയകോപം കളഞ്ഞിട്ട്‌ തങ്ങളുടെ പ്രിയന്മാരെ പെട്ടെന്ന് ആലിംഗനം ചെയ്യുന്നുവൊ

10

നേതും ത്രപാനമ്രമുഖീരനീശാഃ 
സ്ഫുടാനി യല്‍ സ്വര്‍ണ്ണഗുഹാന്തരാണി
 
സിദ്ധാഃ പ്രയത്നേന വിനാ നവോഢാഃ

നയന്തി നീലോപലഗഹ്വരാണി

ത്രപാനമ്രമുഖീഃ ( സ്ത്രീ ദ്വി ) ത്രപ കൊണ്ട്‌ - ലജ്ജകൊണ്ട്‌ നമ്രമുഖി - കുനിഞ്ഞമുഖമുള്ള
നവോഢാഃ ( സ്ത്രീ ദ്വി നവോഢമാരെ - വിവാഹം കഴിഞ്ഞ്‌ അധികം കാലമാകാത്ത വധുക്കളെ
സ്ഫുടാനി (  ദ്വി സ്ഫുടങ്ങളായ - പ്രകാശമുള്ള
യല്‍സ്വര്‍ണ്ണഗുഹാന്തരാണി (  ദ്വി ) യാവനൊരുത്തന്റെ സ്വര്‍ണ്ണഗുഹകള്‍ക്കുള്ളില്‍
നേതും (തുമുന്‍ ) നയിക്കുവാന്‍ - കൊണ്ടുപോകുവാന്‍
അനീശാഃ ( പു പ്ര അനീശന്മാരായ - കഴിവില്ലാത്തവരായ
സിദ്ധാഃ ( പു പ്ര സിദ്ധന്മാര്‍
പ്രയത്നേന ( പു തൃ ) പ്രയത്നത്തോട്‌
വിനാ () കൂടാതെ
നീലോപലഗഹ്വരാണി (  ദ്വി ഇന്ദ്രനീലക്കല്‍ഗുഹകളിലേക്ക്‌
നയന്തി (ലട്‌  പ്രപു നയിക്കുന്നു

വിവാഹം കഴിഞ്ഞ്‌ അധികം നാളുകളാകാത്തലജ്ജ കൊണ്ട്‌ മുഖം കുനിഞ്ഞ വധുക്കളെ യാവനൊരുത്തന്റെ പ്രകാശമുള്ള സ്വര്‍ണ്ണഗുഹകളിലേക്കുകൊണ്ടുപോകാന്‍ അശക്തരായ സിദ്ധന്മാര്‍,ഇന്ദ്രനീലക്കല്‍ഗുഹകളിലേക്ക്‌ അനായാസം കൊണ്ടുപോകുന്നുവോ
(ഇന്ദ്രനീലക്കല്ലുകളുള്ള ഗുഹകള്‍ അന്ധകാരമയമായതു കൊണ്ട്‌ശൃംഗാരത്തിനു യോജിച്ചതാണ്‌ലജ്ജിക്കേണ്ട കാര്യമില്ല എന്ന് )

11

യത്രോദ്യതാനാം കുസുമാപചായേ 
കാന്താസു കല്‍പദ്രുന്മവാടികാസു
 
വിഭാന്തി സുത്രാമവിലാസിനീനാം
 
പദാനി ലാക്ഷാരസപാടലാനി


യത്ര () യാവനൊരുത്തങ്കല്‍
കാന്താസു ( സ്ത്രീ  ) കാന്തകളായ -മനോഹരങ്ങളായ
കല്‍പദ്രുമവാടികാസു ( സ്ത്രീ  ) കല്‍പവൃക്ഷത്തോട്ടങ്ങളില്‍
കുസുമാപചായേ (  പു  കുസുമാപചായത്തിങ്കല്‍ പൂക്കള്‍ ശേഖരിക്കുന്നതില്‍
ഉദ്യതാനാം ( സ്ത്രീ  ഉദ്യതരായിരിക്കുന്ന -പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
സുത്രാമവിലാസിനീനാം ( സ്ത്രീ  ) സുത്രാമവിലാസിനികളുടെ - അപ്സരസുകളുടെ
ലാക്ഷാരസപാടലാനി   പ്ര ലാക്ഷാരസം കൊണ്ട്‌ - ചെമ്പഞ്ഞിച്ചാറുകൊണ്ട്‌ പാടലങ്ങളായ - ചുവന്ന
പദാനി (  പ്ര ) പദങ്ങള്‍
വിഭാന്തി (ലട്‌  പ്രപു ) ശോഭിക്കുന്നു

യാവനൊരുത്തങ്കല്‍ മനോഹരങ്ങളായ കല്‍പവൃക്ഷത്തോട്ടത്തില്‍ പൂവു പറിച്ചു കൊണ്ടിരിക്കുന്ന അപ്സരസുകളുടെചെമ്പഞ്ഞിച്ചാറു തേച്ചു ചുവന്ന പാദങ്ങള്‍ ശോഭിക്കുന്നുവൊ

12
പയോദമാര്‍ഗ്ഗവ്യതിലംഘിനീഷു 
ഹംസാഃ ശിരഃപുഷ്കരിണീഷു യസ്യ
 
വര്‍ഷാഗമേപ്യശ്രുതമേഘനാദാഃ
 
 കുര്‍വതേ മാനസദീര്‍ഘയാത്രാം


പയോദമാര്‍ഗ്ഗവ്യതിലംഘിനീഷു (  സ്ത്രീ  പയോദ -മേഘമാര്‍ഗ്ഗ വ്യതിലംഘിനി - വഴിയെ അതിക്രമിച്ച - മേഘങ്ങളുടെ സഞ്ചാരപഥത്തെക്കാളും ഉയര്‍ന്ന
യസ്യ (യഛ പു  യാവനൊരുത്തന്റെ
ശിരഃപുഷ്കരിണീഷു ( സ്ത്രീ  ) ശിരസ്സിലുള്ള പുഷ്കരിണികളില്‍ - താമരപ്പൊയ്കകളില്‍
ഹംസാഃ ( പു പ്ര ഹംസങ്ങള്‍
വര്‍ഷാഗമേ (  പു  വര്‍ഷാഗമത്തിലൊ - മഴക്കാലം തുടങ്ങുമ്പോള്‍
അശ്രുതമേഘനാദാഃ ( പു പ്ര ) അശ്രുതമായ മേഘനാദങ്ങളായി -ഇടിമുഴക്കം കേള്‍ക്കാതെ
മാനസദീര്‍ഘയാത്രാം ( സ്ത്രീ ദ്വി ) മാനസത്തിലേക്കുള്ള ദൂരയാത്രയെമാനസസരോവരത്തിലേക്കുള്ള യാത്ര
 (കുര്‍വതെ (ലട്‌  പ്രപു ചെയ്യുന്നില്ല

മേഘങ്ങളുടെ സഞ്ചാരപഥത്തെക്കാളും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നയാവനൊരുത്തന്റെ ശിരസ്സിലുള്ള താമരപ്പൊയ്കകളിലെ അരയന്നങ്ങള്‍ വര്‍ഷകാലം തുടങ്ങുമ്പോള്‍ ഇടിമുഴക്കം കേള്‍ക്കാന്‍ പറ്റാത്തതു കൊണ്ട്‌ മാനസസരോവരത്തിലേക്കു പോകുന്നില്ലയൊ

13
ഛന്നേഷു യസ്മിന്‍ കനകോജ്വലാഭി-
രാമൂലചൂഡം നവമഞ്ജരീഭിഃ 
ഗന്ധേന വിജ്ഞായ പതന്തി ഭൃംഗാഃ
 
ശൃംഗാന്തരാരഗ്വധപാദപേഷു


കനകോജ്വലാഭിഃ ( സ്ത്രീ തൃ ) കനകം പോലെ ഉജ്ജ്വലങ്ങളായിരിക്കുന്ന
നവമഞ്ജരീഭിഃ ( സ്ത്രീ തൃ ) പുതിയ പൂങ്കുലകളാല്‍
ആമൂലചൂഡം () അടിമുതല്‍ മുടിവരെ
ഛന്നേഷു ( പു  ) ഛന്നങ്ങളായിരിക്കുന്ന - മൂടിയിരിക്കുന്ന
യസ്മിന്‍ (യച്ഛ പു  ) യാവനൊരുത്തങ്കലെ
ശൃംഗാന്തരാരഗ്വധപാദപേഷു ( പു  ശൃംഗാന്തരങ്ങളിലെ -കൊടുമുടികളിലെ ആരഗ്വധപാദപങ്ങളിലെ - കൊന്നമരങ്ങളില്‍
ഭൃംഗാഃ ( പു പ്ര ) വണ്ടുകള്‍
ഗന്ധേന (  തൃ ഗന്ധം കൊണ്ട്‌
വിജ്ഞായ (ല്യ ) അറിഞ്ഞിട്ട്‌
പതന്തി (ലട്‌  പ്രപു ) പതിക്കുന്നു

സ്വര്‍ണ്ണം പോലെ തിളങ്ങുന്ന പുതിയ പൂങ്കുലകളാല്‍ ആപാദമസ്തകം മറയ്ക്കപ്പെട്ട യാവനൊരുത്തന്റെ കൊടുമുടികളിലുള്ള കൊന്നമരങ്ങളില്‍ വണ്ടുകള്‍ മണം കൊണ്ടറിഞ്ഞിട്ട്‌ പതിക്കുന്നുവൊ - കൊടുമുടിയും പൂവും എല്ലാം സ്വര്‍ണ്ണവര്‍ണ്ണമായതിനാല്‍ വാസന കൊണ്ടു മാത്രമെ കൊന്നപ്പൂക്കളെ തിരിച്ചറിയാന്‍ പറ്റൂ എന്ന്

14

മന്ദാകിനീ യച്ഛിഖരേ വഹന്തീ 
കല്യാപഥാഭ്യന്തരസംപ്രവിഷ്ടാ
ബാലേവ തദ്രക്ഷണസംപ്രവൃത്താ 
ദിനേ ദിനേ സിഞ്ചതി പുഷ്പവാടീം


യച്ഛിഖരേ (   ) യാവനൊരുത്തന്റെ ശിഖരത്തില്‍
വഹന്തീ ( സ്ത്രീ പ്ര വഹന്തിയായിരിക്കുന്ന - പ്രവഹിക്കുന്ന-ഒഴുകിക്കൊണ്ടിരിക്കുന്ന
മന്ദാകിനീ ( സ്ത്രീ പ്ര ) മന്ദാകിനി - ഗംഗ
കല്യാപഥാഭ്യന്തരസംപ്രവിഷ്ടാ ( സ്ത്രീ പ്ര ) കല്യാപഥത്തിന്റെ -കൈത്തോടിന്റെഅഭ്യന്തരത്തില്‍ - അകത്ത്‌സംപ്രവിഷ്ടാ - പ്രവേശിച്ച്‌ --കൈത്തോടുവഴി ഉള്ളില്‍ കടന്ന്
പുഷ്പവാടീം ( സ്ത്രീ ദ്വി പുഷ്പവാടിയെ - പൂന്തോട്ടത്തെ
തദ്രക്ഷണസംപ്രവൃത്താ ( സ്ത്രീ പ്ര ) തദ്രക്ഷണത്തില്‍ സംപ്രവൃത്തയായ - അതിന്റെ രക്ഷക്കായി പ്രവര്‍ത്തിക്കുന്ന
ബാലാ ( സ്ത്രീ പ്ര കന്യക
ഇവ (എന്ന പോലെ
ദിനേ , ദിനേ (   ദിവസം തോറും
സിഞ്ചതി (ലട്‌  പ്രപു നനയ്ക്കുന്നു


യാവനൊരുത്തന്റെ കൊടുമുടിയില്‍ ഒഴുകുന്ന ഗംഗാനദി കൈത്തോടുവഴി പ്രവേശിച്ച്‌ പൂന്തോട്ടത്തെതോട്ടത്തെ രക്ഷിക്കുന്ന കന്യക എന്ന പോലെദിവസം തോറും നനയ്ക്കുന്നുവൊ

15

ശ്രിയാഭിരാമശ്ശരണം സുരാണാ- 
മലംഘനീയോ മഹതാ മഹിമ്നാ
 
വിരാജമാനോ വനമാലയാ 
 
യശ്ശാര്‍ങ്ഗധന്വാനമനുപ്രയാതി


ശ്രിയാ ( സ്ത്രീ തൃ ) ശ്രീ - ഐശ്വര്യംകാരണം
അഭിരാമഃ ( പു പ്ര ) അഭിരാമനായും - മനോഹരനായും
സുരാണാം ( പു  ) സുരന്മാരുടെ
ശരണം (  പ്ര ശരണമായും
മഹതാ ( പു തൃ ) മഹത്തായ
മഹിമ്നാ ( പു തൃ മഹിമാവിനാല്‍
അലംഘനീയഃ ( പു പ്ര ) അലംഘനീയനായും
വനമാലയാ (  സ്ത്രീ തൃ വനമാല കൊണ്ട്‌
വിരാജമാനഃ ( പു പ്ര ) വിരാജമാനനായും
യഃ (യഛ പു പ്ര യാവനൊരുത്തന്‍
ശാര്‍ങ്ഗധന്വാനം ( പു ദ്വി ) ശാര്‍ങ്ഗധന്വാവിനെ
അനുപ്രയാതി (ലട്‌  പ്രപു അനുപ്രയാണം ചെയ്യുന്നു

 ശ്ലോകത്തിന്‌ (മുന്‍പുള്ള പലതിനും ഉണ്ടായിരുന്നുവിഷ്ണുവിന്റെ പക്ഷത്തിലുംസുമേരുവിന്റെ പക്ഷത്തിലും വെവ്വേറെ അര്‍ത്ഥങ്ങള്‍ ഉണ്ട്‌

സുമേരു പക്ഷം - സമ്പത്ത്‌ അഥവാ ശോഭ കൊണ്ട്‌ മനോഹരനായും ദേവന്മാരുടെ നിവാസസ്ഥാനമായും മഹത്തായ ഔന്നത്യം കാരണം അലംഘനീയന്‍ അപ്പുറം കടക്കാന്‍ സാധിക്കാത്തവനായും വനങ്ങളാല്‍അലങ്കരിക്കപ്പെട്ടവനായും യവനൊരുത്തന്‍ വിഷ്ണുവിനുതുല്യനാനിരിക്കുന്നുവൊ

വിഷ്ണുപക്ഷത്തില്‍ - ലക്ഷ്മിദേവിയോടൊപ്പം മനോഹരനായും ദേവന്മാര്‍ക്കു ശരണമായുംമഹത്തായ മാഹാത്മ്യം കാരണം അജയ്യനുംവന്യമായ മാലകള്‍ കൊണ്ട്‌ അലങ്കരിക്കപ്പെട്ടവനുംപക്ഷിരാജനില്‍ ശോഭിക്കുന്നവനും ആയ വിഷ്ണു