ശ്രീ സുകുമാരകവി എന്ന ഒരുമഹാന്റെ കഥ കേട്ടിരിക്കുമല്ലൊ. വളരെ മിടുക്കനായിരുന്ന ഒരു ബാലന്‍ .
അദ്ദേഹം ഗുരുകുലവിദ്യാഭ്യാസ സമയത്ത് തന്റെ ഗുരുവില്‍ നിന്നും വളരെ ശകാരങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഒരു കുട്ടിയായിരുന്നു - കാരണം മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ അനിതരസാധാരണമായ ബുദ്ധിവൈഭവം.
ആ കുട്ടി വഴിതെറ്റി പോകാതിരിക്കുവാനും, ഏറ്റവും സമര്‍ഥനാകാനും വേണ്ടി, ഗുരു വളരെ ശ്രദ്ധ അവനില്‍ അര്‍പ്പിച്ചിരുന്നു.
എന്നാല്‍ സുകുമാരന് ഇത് ആദ്യം മനസ്സിലായിരുന്നില്ല, പകരം തന്റെ ഗുരുവിന് തന്നോട് എന്തോ വിരോധമാണ് എന്നാണ് അദ്ദേഹം കരുതിയത്. അതുകാരണം ഗുരുവിനെ കൊല്ലുക തന്നെ എന്ന് അദ്ദേഹം തീരുമാനിച്ച് , ഗ്രുവിന്റെ തലയില്‍ കല്ല് ഇട്ടു കൊല്ലുന്നതിനുവേണ്ടീ ഒരു വലിയ കല്ലും മുകളില്‍ കയറ്റി വച്ച് കാത്തിരുന്നു എന്നും, അന്നു രാത്രിയില്‍ ഗുരുപത്നിയും ഗുരുവും തമ്മില്‍, തന്നെ ചൊല്ലിയുണ്ടാകുന്ന സംസാരം കേള്‍ക്കുവാനിടയാകുകയും ചെയ്തു.
തന്നോട് ഗുരുവിനുള്ള വാത്സല്യം മനസ്സിലായ സുകുമാരന്‍ പശ്ചാത്താപപരവശനായി.
അദ്ദേഹം അടുത്ത ദിവസം ഒന്നും അറിയാത്തതുപോളെ ഗുരുവിനോട്, ഗുരുവധ ത്തിനെ ചിന്തിക്കുന്ന വര്‍ക്കുള്ള പ്രായശ്ചിത്തം എന്താണെന്ന് അന്വേഷിച്ചു. ഉമിത്തീയില്‍ നീറിമരിക്കുകയാണ് അതിനുള്ള പ്രായശ്ചിത്തം എന്നു ഗുരു പറഞ്ഞതുകേട്ട് സുകുമാരന്‍ അതിനായി തുനിഞ്ഞു.
സത്യത്തില്‍ സുകുമാരന്‍ തനിക്കു വേണ്ടിയാണ് ഇതു കോദിക്കുന്നത് എന്നു ഗുരു അറിഞ്ഞതുമില്ലായിരുന്നു.
ഗുരുവുള്‍പ്പടെ എല്ലാവരും തടയുവാന്‍ നോക്കിയിട്ടും സുകുമാരന്‍ തന്റെ നിശ്ചയത്തില്‍ ഉറച്ചു നിന്നു.
ഭൂമിയില്‍ ഒരു കുഴിയുണ്ടാക്കി അതില്‍ താന്‍ ഇറങ്ങി നിന്ന് കഴുത്തോളം ഉമികൊണ്ടു മൂടി അതിന് തീ കൊടുത്ത ശേഷം അവിടെ നിന്നു കൊണ്ട് ചൊല്ലിക്കൊടുത്തതാണെന്നു കരുതപ്പെടുന്നു ഈ സുന്ദരമായ കാവ്യം.
വെറും നാലു സര്‍ഗ്ഗങ്ങളേ മുഴുമിപ്പിക്കുവാന്‍ കഴിഞ്ഞുള്ളു എങ്കിലും ഇതിന്റെ സൗന്ദര്യത്തോടു കിടനില്‍ക്കുന്നമറ്റൊരു കാവ്യം ഉണ്ടോ എന്നു സംശയമാണ്.
ഇതു മുഴുവനാക്കുവാനും മാത്രം അദ്ദേഹം ജീവിച്ചിരുന്നില്ല എന്നുള്ള സങ്കടം സഹൃദയര്‍ക്ക് ഒരിക്കലും ഇല്ലാതാകുകയില്ല.ഐതിഹ്യത്തില്‍ ഒരു കഥ വേറേയും ഉണ്ട്.
സാക്ഷാല്‍ കാളിദാസന്‍ ഇതിനെ ഒന്നു പൂരിപ്പിക്കുവാന്‍ നോക്കി എന്നും തല്‍സമയം "പട്ടുനൂലില്‍ വാഴനാര് കൂട്ടികെട്ടേണ്ട " എന്ന് അശരീരി കേട്ടതായും പറയുന്നു.
കാളിദാസന്റെ തന്നെ
"അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
ഹിമാലയോ നാമ നഗാധിരാജഃ"
എന്നു തുടങ്ങുന്ന ശ്ലോകം ഈ കാവ്യത്തിന്റെ ആദ്യത്തെ ശ്ലോകമായ
"അസ്തി ശ്രിയഃ സദ്‌മ സുമേരു നാമാ
സമസ്ത കല്ല്യാണനിധിര്‍ഗ്ഗിരീന്ദ്രഃ:"
എന്നതിന്റെ ചുവടു പിടിച്ചെഴുതിയതാണ് എന്നും പറയപ്പെടുന്നു.
കേരളക്കരയില്‍ ജനിച്ച കവിയായിരുന്നു ഇദ്ദേഹം നമുക്കെല്ലാം അഭിമാനത്തിനു വകനല്‍കുന്ന ഒരു വ്യക്തിയാണെങ്കിലും, അദ്ദേഹത്തിന്റെ കാവ്യം ഇന്ന് വളരെ ചുരുക്കം ചിലര്‍ക്കേ അറിയുന്നുള്ളു.
അതിനാല്‍ അതിന്റെ മുഴുവന്‍ ശ്ലോകങ്ങളും താല്‍പര്യമുള്ളവര്‍ക്ക് വായിക്കുവാന്‍ വേണ്ടി ഈ ബ്ലോഗില്‍ കൊടുക്കുന്നു.
ഈ പുസ്തകം വാങ്ങിക്കുവാന്‍ ലഭ്യമല്ല എന്നതാണ് ഈ സംരംഭത്തിന് പ്രധാന കാരണം. ഇതു തന്നെ ചൊല്ലി അതിന്റെ അര്‍ത്ഥവും MP3 file ആക്കി ഒരു CDയും തയ്യാറാക്കിയിട്ടുണ്ട്PCയില്‍ ശ്ലോകം ഇതുപോലെ വായിക്കുകയും , തല്‍സമയം അതു വായിച്ച് അര്‍ഥം പറയുന്നത് കേള്‍ക്കുകയും ചെയ്യാവുന്ന വിധത്തില്‍
Pl Click on the pictures to view in full size





ശ്രീ സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസം എന്ന കാവ്യം സഹൃദയര്‍ക്ക് വായിക്കുവാനായി ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നു. ചില ചില അക്ഷരപ്പിശകുകള്‍ കണ്ടേക്കാം അവ എന്നെ അറിയിക്കുവാനുള്ള സന്മനസ്സു കാണിക്കുമല്ലൊ.
ReplyDeleteപ്രഭാകരന്‍ എന്നല്ലേ കവിയുടെ പേര്..
ReplyDeleteന്റ കൊട്ടാരത്തില്‍ ശങ്കുണ്ണിമൂര്‍ത്തീ...
ഞാനിപ്പം വരാാട്ടോ.
ഓ... സുകുമാരന്‍ എന്നൊരു പേരുകൂടി ഉണ്ടെന്ന് ശങ്കുണ്ണിസാന്‍ കുഞ്ഞക്ഷരത്തില്‍ എഴുതീരിക്കുന്നു. ഇതു പോസ്റ്റിയതിന് ഒന്നര ക്വിന്റല്‍ താങ്ക്സേ...
ReplyDeleteThis comment has been removed by the author.
ReplyDeleteവളരെ പ്രശംസാര്‍ഹനീയമായ കാര്യമാണിത്.
ReplyDeleteവളരെ നന്ദി. ശ്ലോകങ്ങളുടെ മലയാളത്തിലുള്ള അര്‍ത്ഥം കൂടിയുണ്ടായിരുന്നെങ്കില്‍ വളരെ പ്രയോജനപ്പെട്ടേനേ.
അര്‍ത്ഥമടങ്ങിയ mp3 എവിടെക്കിട്ടും?
ReplyDeleteതാങ്ക്സ് മാഷേ. പറ്റുമെങ്കില്‍ പി.ഡി.എഫിലേക്ക് കണ്‌വേര്‍ട്ട് ചെയ്യൂ. അതായിരിക്കും വായിക്കാന്‍ എളുപ്പം.
ReplyDeleteപ്രിയ അനൂപ്
ReplyDeleteഉമേഷിന്റെ സാമീപ്യം എനിക്കും ഒരു ശീലം പകര്‍ന്നു തന്നു - പ്രശംസാര്‍ഹം അഥവാ പ്രശംസനീയം ഇതിലൊന്നു മതി 'അര്‍ഹനീയം 'എന്നത് ഗ്രാമര്‍ മിസ്റ്റേക്. തെറ്റിദ്ധരിക്കല്ലെ :):)
ആദ്യത്തെ പത്തു ശ്ലോകങ്ങളുടെ അര്‍ത്ഥം ഇവിടെ
mp3 അത്ര ഗുണമൊന്നുമില്ല. എന്റെ ശബ്ദം, യമവാഹനസോദരി രാഗം, റെകോര്‍ഡിംഗ് നടത്തിയത് ഒരു പൊട്ടിപ്പോളിഞ്ഞ ഹെഡ് ഫോണിന്റെ മൈക്കുപയോഗിച്ച്.
ഇതൊക്കെ മതി എങ്കില്‍ 21രൂപയും പോസ്റ്റേജ് - കൊറിയര്‍ ചാര്‍ജും അയച്ചു തന്നാല്‍ CD അയച്ചുതരാം. 21 ല്‍ 1 രൂപ എന്റെ ചാര്‍ജാണ് കേട്ടോ
അഥ്‌അവാ ഇവിടെ Broadband അടുത്തെങ്ങാനും വന്നാല്‍ - യാതൊരു സാധ്യതയും കാണുന്നില്ല- upload ചെയ്തിട്ട് ലിങ്ക് തരാം.
പ്രിയ കുതിരവട്ടന്‍ ജീ
ReplyDeleteഎന്റെ കയ്യില്‍ PDF Converter ഇല്ല. ഒന്നും തനെ Download ചെയ്യാന്‍ ഇപ്പോള്‍ ഭയമാണ്. കാരണം മുമ്പിലത്തെ കമന്റില്‍ നിന്നും മനസ്സിലായിക്കാണുമല്ലൊ. വൈറസ് തന്നെ
ചരിത്രങ്ങളെ കെട്ടുകഥകളും കേട്ടുകേള്വികളും മാത്രമായൊതുക്കി നുണകള്‍ക്കു ചായം പൂശി ചരിത്രം രചിക്കുന്ന ഇക്കാലത്ത് സുകുമാരകവിയുടെ കാവ്യം ലഭ്യമല്ലാത്തതില്‍ അത്ഭുതം തോന്നുന്നില്ല. കാലം പക്ഷേ താങ്കളെപ്പോലുള്ള ചിലരോട് മാത്രം ഇത്തരം ചിലത് ആവശ്യപ്പെടുന്നു.
ReplyDeleteഅഭിനന്ദനങ്ങള്‍....മനസ്സിരുത്തി പിന്നീട് വായിക്കാം.
ഞാന്‍ ഒരുപാട് അന്വേഷിച്ചതാണിത് .... വളരെ ഉപയോഗപ്രദമായ പോസ്റ്റ്
ReplyDeleteനന്ദി :)