സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Monday, July 14, 2014

ശ്രീകൃഷ്ണവിലാസം · 3- 9-11

9.        
               സർവേ വയം ദൈത്യകുലപ്രസൂതാ
               കേനാപി ജാതാ ഭുവി കാരണേന
              സ തേന സന്നഹ്യതി ജേതുമസ്മാൻ
               ഉക്തോയമർത്ഥഃ കില നാരദേന

സർവേ         (അ പു പ്ര ബ)           സർവന്മാരായിരിക്കുന്ന
വയം             (അസ്മ പ്ര ബ)          നാം
ദൈത്യകുലപ്രസൂതാഃ   (അ പു പ്ര ബ)           ദൈത്യകുലപ്രസൂതരാണ്
കേനാപി       (അ)                               ഏതോ
കാരണേന    (അ ന തൃ ഏ)            കാരണത്താൽ
ഭുവി              (ഊ സ്ത്രീ സ ബ)      ഭൂവിൽ
ജാതാ              (അ പു പ്ര ബ)          ജനിച്ചു
തേന                (തഛ ന തൃ ഏ)          അതിനാൽ
സഃ                  (തഛ പു പ്ര ഏ)       അവൻ
അസ്മാൻ    (അസ്മ ദ്വി ബ)          നമ്മളെ
ജേതും            (തുമുൻ അ)                 ജയിക്കുന്നതിന്
സന്നഹ്യതി  (ലട് പ പ്രപു ഏ)      സന്നഹിക്കുന്നു
അയം            (ഇദംശ പു പ്ര ഏ)   ഈ
അർത്ഥഃ        (അ പു പ്ര ഏ)             അർത്ഥം
നാരദേന      (അ പു തൃ ഏ)              നാരദനാൽ
ഉക്തഃ             (അ പു പ്ര ഏ)            ഉക്തം
കില               (അ)                                 അല്ലൊ

നമ്മളെല്ലാവരും അസുരവംശത്തിൽ ജനിച്ചവരാകുന്നു. ഏതോ കാരനത്താൽ ഭൂമിയിൽ ജനിച്ചവരാണ്. അതിനാൽ അവൻ നമ്മളെ ജയിക്കുവാൻ ഉൽസാഹിക്കുന്നു. ഇക്കാര്യം നാരദനാൽ പറയപ്പെട്ടതാണ്.


10.         അതസ്തദുഛേ  ദവിധൗ വിനിദ്രാഃ
              യതദ്ധ്വമദ്യൈവ ബലാനുരൂപം
              നഖാഗ്രലാവ്യസ്തരുരങ്കുരാത്മാ
              പരശ്വധസ്യാപി തതോതിഭൂമിഃ

അതഃ (അ) ഇത് കാരണം
(യൂയം നിങ്ങൾ)
വിനിദ്രാഃ  (അ പു പ്ര ബ) വിനിദ്രന്മാരായി
തദുഛേ ദവിധൗ (ഇ പു സ ഏ) തദുഛേദവിധിയിൽ
ബലാനുരൂപം (ക്രി വി) ബലാനുരൂപമായി
അദ്യ ഏവ (അ) ഇന്ന് തന്നെ
യതധ്വം (ലോട് ആ മപു ബ) യത്നിച്ചാലും
അങ്കുരാത്മാ (ന പു പ്ര ഏ) അങ്കുരാത്മാവായ
തരുഃ (ഉ പു പ്ര ഏ) തരു
നഖാഗ്രലാവ്യഃ (അ പു പ്ര ഏ) നഖാഗ്രലാവ്യം ആണ്
തതഃ (അ) അതിനു ശേഷം
പരശ്വധസ്യ (അ പു ഷ ഏ) പരശ്വധത്തിന്
അപി (അ) പോലും
അതിഭൂമിഃ (ഇ പു പ്ര ഏ) അതിഭൂമിയായി
ഭവേൽ (ലിങ്ങ് പ പ്രപു ഏ) ഭവിക്കുന്നു

അതിനാൽ നിങ്ങൾ ജാഗരൂകരായിട്ട് അവനെ നശിപ്പിക്കുന്നതിൻ അവരവരുടെ ശക്തിക്കനുസരിച്ച് ഉള്ള കർമ്മങ്ങൾ ഇന്ന് തന്നെ ആരംഭിച്ചാലും. മരം കുരുന്നായിരിക്കുമ്പോൾ നഖം കൊണ്ട് നുള്ളി എടൂക്കാൻ പറ്റും എന്നാൽ പിന്നീട് കോടാലികൊണ്ടു പോലും മുറിക്കാൻ പറ്റാത്തതാകും


11.    യസ്മിൻ  ഭവത്യാശ്രിതവത്സലത്വം 
      വിപ്രേഷു യസ്യാസ്തി വിശേഷസംഗഃ
      മനോഹരം യശ്ച ബിഭർത്തി രൂപം 
      വധം  ബാലോർഹതി മൽസകാശാൽ


യസ്മിൻ          (യച്ഛ പു  )   യാവനൊരുത്തനിൽ
ആശ്രിതവൽസലത്വം  (  പ്ര )        ആശ്രിതവൽസലത്വം
ഭവതി           (ലട്  പ്രപു ) ഭവിക്കുന്നു
യസ്യ            (യച്ഛ പു  )   യാവനൊരുത്തന്
വിപ്രേഷു         ( പു  )     വിപ്രന്മാരിൽ
വിശേഷസംഗഃ               ( പു പ്ര )    വിശേഷസംഗം
അസ്തി                            (ലട്  പ്ര പു ) ഭവിക്കുന്നു
യഃ                                      (യച്ഛ പു പ്ര )     യാവനൊരുത്തൻ
 ()
മനോഹരം        (  ദ്വി )           മനോഹരമായ
രൂപം                                (  ദ്വി )         രൂപത്തെ
ബിഭർത്തി                      (ലട്  പ്രപു )   ഭരിക്കുന്നു
സഃ              (തച്ഛ പു പ്ര )    
ബാലഃ            ( പു പ്ര )      ബാലൻ
മത്സകാശാൽ       ( പു  )        മത്സകാശത്തിൽ നിന്ന്
വധം             ( പു ദ്വി )     വധത്തെ
അർഹതി         (ലട്  പ്രപു  അർഹിക്കുന്നു


യാതൊരുത്തനാണൊ ആശ്രിതന്മാരുടെ പേരിൽ വാത്സല്യമുള്ളത്യാതൊരുത്തനാണൊ ബ്രാഹ്മണരിൽ വിശെഷഭക്തിയുള്ളത്യാതൊരുത്തൻ മനോഹരമായ ആകൃതിയെ ധരിക്കുന്നുവൊ  ബാലൻ എന്റെ സമക്ഷത്ത് നിന്ന് വധത്തെ അർഹിക്കുന്നു 

No comments:

Post a Comment