സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Sunday, July 13, 2014

ശ്രീകൃഷ്ണവിലാസം · 3 - 5 - 8

5.         വ്യാഹൃത്യ മാം ദ്യാം പ്രതി ദേവനാരീ-
ഗണൈർഗ്ഗതായാമിതി സേവിതായാം
ദേവ്യാമഹം ദുശ്ചരിതം സ്വമേവ
ധ്യായൻ വിനിദ്രോ രജനീമനൈഷം

ഇതി              ()                            ഇപ്രകാരം

മാം              (അസ്മദ്വി )    എന്നോട്
വ്യാഹൃത്യ        (ല്യ )                      വ്യാഹരിച്ചിട്ട് - പറഞ്ഞിട്ട്
ദേവനാരീഗണൈഃ    ( പു തൃ )        ദേവനാരീഗണങ്ങളാൽ
സേവിതായാം                 ( സ്ത്രീ  )    സേവിതയായ
(തസ്യാം )
ദേവ്യാം                            ( സ്ത്രീ  )       ദേവി
ദ്യാം             ( സ്ത്രീ ദ്വി )      ദ്യോവിനെ
പ്രതി            ()                              കുറിച്ച്
ഗതായാം          ( സ്ത്രീ  )  ഗതയായിരിക്കെ

അഹം           (അസ്മ പ്ര )       ഞാൻ
സ്വം                                    (  ദ്വി )          സ്വമായ
ദുശ്ചരിതം         (  ദ്വി )         ദുശ്ചരിതത്തെ
സ്മരൻ                            ( പു പ്ര )          സ്മരന്നായിട്ട്
ഏവ            ( )                          തന്നെ
വിനിദ്രഃ          (  പു പ്ര )     വിനിദ്രനായിട്ട്
രജനീം           ( സ്ത്രീ ദ്വി ) രജനിയെ
അനൈഷം         (ലുങ്ങ്  പ്ര ) നയിച്ചു

ഇപ്രകാരം എന്നോട് പറഞ്ഞിട്ട് ദേവനാരീഗണങ്ങളാൽ സേവിതയായ ദേവി സ്വർഗ്ഗത്തിലേക്ക് പോയപ്പോൾ ഞാൻ എന്റെ ദുഷ്കർമ്മങ്ങളെ ഓർത്തു കൊണ്ട് ഉറക്കമില്ലാതെ രാത്രികഴിച്ചുകൂട്ടി

6.         യുദ്ധേഷു ദേവാ പുരുഹൂതമുഖ്യാ
ഭഗ്നാ മയാ സ്ഥാതുമശക്നുവന്തഃ
അശ്വാൻ പരിത്യജ്യ വിമുച്യ നാഗാൻ
മുക്ത്വാ  ശസ്ത്രാണി ദിശോ ദ്രവന്തി
യുദ്ധേഷു      (   )          യുദ്ധങ്ങളിൽ
മയാ         (അസ്മ തൃ )    എന്നാൽ
ഭഗ്നാ         ( പു പ്ര )     ഭഗ്നന്മാരായ

പുരുഹൂതമുഖ്യാ( പു പ്ര )   പുരിഹൂതമുഖ്യന്മാരായ
ദേവാ         ( പു പ്ര )   ദേവന്മാർ

സ്ഥാതും                    (തുമുൻ )         സ്ഥിതി ചെയ്യുവാൻ
അശക്നുവന്തഃ   ( പു പ്ര )   അശക്നുവത്തുകളായിട്ട്
അശ്വാൻ       ( പു ദ്വി ) അശ്വങ്ങളെ
പരിത്യജ്യ      (ല്യ )               പരിത്യജിച്ചിട്ടും
വിമുച്യ       (ല്യ )               വിമോചിപ്പിച്ചിട്ടും
നാഗാൻ                    ( പു ദ്വി ) നാഗങ്ങളെ

ശസ്ത്രാണി             (   ദ്വി )    ശസ്ത്രങ്ങളെ
മുക്ത്വാ        (ക്ത്വാ )        മോചിപ്പിച്ചിട്ടും
ദിശഃ                         ( സ്ത്രീ ദ്വി ) ദിക്കുകളെ
ദ്രവന്തി        (ലട്  പ്ര ) ദ്രവിക്കുന്നു

എന്നാൽ യുദ്ധത്തിൽ തോൽപ്പിക്കപ്പെട്ടവരായ ദേവേന്ദ്രാദി ദേവന്മാർ ജീവിക്കുന്നതിന്  അസമർത്ഥരായിട്ട് കുതിരകളെയും ആനകളെയും ആയുധങ്ങളെയും ഉപേക്ഷിച്ചിട്ട് നാനാദിക്കുകളിലേക്ക് ഓടിപ്പോകുന്നു

7.         തദേഷു നൈകോപി ഭുവം ഗതോ മേ 
ശക്നോതി കർത്തും പ്രതികൂലഭാവം
മഹീയസഃ കിം ഘടതേ പരാഗഃ 
സമീരണസ്യാഭികമുഖം പ്രസക്തും

തത് - () അതിനാൽ
ഏഷു ( ഇദംശബ്ദം പു  ) ഇവരിൽ
ഏകഃ ( പു പ്ര ) ഒരുവൻ
അപി () പോലും
ഭുവം ( സ്ത്രീ ദ്വി ) ഭൂവിനെ
ഗതഃ  ( പു പ്ര ) ഗതനായിട്ട്
മേ   (അസ്മ  ) എനിക്ക്
പ്രതികൂലഭാവം (  പു ദ്വി ) പ്രതികൂലഭാവത്തെ
കർത്തും (തുമുൻ )  ചെയ്യാൻ

 () + ശക്നോതി  |(ലട്   പ്രപു )    ശക്തനല്ല
പരാഗഃ ( പു പ്ര ) പരാഗം
മഹീയസഃ ( പു  ) മഹീയാനായ
സമീരണസ്യ ( പു  ) സമീരണന്റെ
അഭിമുഖം ( ക്രി വി) അഭിമുഖമായി
പ്രസക്തും (തുമുൻ )  പ്രാപിക്കുവാൻ

കിം () + ഘടതെ (ലട്  പ്രപു ) ഘടിക്കുന്നുവൊ?

അതിനാൽ  ദേവന്മാരിൽ ഒരുവനും ഭൂമിയിൽ വന്ന് എനിക്ക് എതിരായി പ്രവർത്തിക്കുവാൻ ശക്തനല്ല. കൊടുങ്കാറ്റിൻ അഭിമുഖമായി വരുന്നതിൻ പൊടീ ഭാവിക്കുന്നതാണൊ?

8.         കിമന്യദാർത്താഭ്യവപത്തികാമഃ 
സുരേഷു സന്ദർശിതപക്ഷപാതഃ
അജായതോർവ്യാമസുരാന്നിഹന്തും 
 ഏവ മന്യേ സരസീരുഹാക്ഷഃ


സഃ (തച്ഛ പു പ്ര ) 
സരസീരുഹാക്ഷഃ ( പു പ്ര ) സരസീരുഹാക്ഷൻ
ഏവ () തന്നെ
ആർത്താഭ്യവപത്തികാമഃ: ( പു പ്ര ) ആർത്താഭ്യവപത്തികാമനായിട്ട്
സുരേഷു ( പു  ) സുരന്മാരിൽ
സന്ദർശിതപക്ഷപാതഃ (  പു പ്ര ) സന്ദർശിതപക്ഷപാതനായിട്ട് 
അസുരാൻ  ( പു ദ്വി ) അസുരന്മാരെ
നിഹന്തും (തുമുൻ ) നിഹനിക്കുവാനായിട്ട്

ഉർവ്യാം ( സ്ത്രീ  ) ഉർവിയിൽ
അജായത (ലങ്ങ്  പ്രപു ) ജനിച്ചു 
മന്യേ (ലട്  ഉപു ) ഞാൻ വിചാരിക്കുന്നു
അന്യൽ (  പ്ര ) മറ്റ്
കിം ( കിംശബ്ദം  പ്ര ) എന്ത്?


 മഹാവിഷ്ണു തന്നെ  ദുഃഖിതരെ രക്ഷിക്കുന്നതിൽ ആഗ്രഹത്തോടു കൂടിയവനായി ദേവന്മാരുടെ പേരിൽ പ്രത്യക്ഷമായി സ്നേഹമുള്ളവനായിഅസുരന്മാരെ നശിപ്പിക്കുന്നതിനായി ഭൂമിയിൽ അവതരിച്ചിരിക്കുകയാണ് എന്ന് ഞാൻ വിചാരിക്കുന്നു. മറ്റെന്താകാൻ

No comments:

Post a Comment