സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Friday, July 25, 2014

ശ്രീകൃഷ്ണവിലാസം 3- 45,46

45
പ്രിയാളഖർജ്ജൂരസമഗ്രസാനുഃ
ഫലാഢ്യരംഭാവനശോഭനീയഃ
നനൂപഭോഗായ സുതായമാസ്തേ
ഗോവർദ്ധനോ നാമ മഹീധരസ്തേ

സുത ( പു സം പ്ര ) അല്ലയോ സുത
പ്രിയാളഖർജൂരസമഗ്രസാനുഃ ( പു പ്ര ) പ്രിയാളഖർജ്ജൂരസമഗ്രസാനുവായി -മുരൾമരം , ഈന്തൽ പന തുടങ്ങിയവ സമഗ്രമായി - സമൃദ്ധമായി ഉള്ള
ഫലാഢ്യരംഭാവനശോഭനീയഃ ( പു പ്ര ) ഫലാഢ്യമായ നിറയെ പഴങ്ങൾ ഉള്ള രംഭാവനം- കദളിക്കാട് ഉള്ള
ഗോവർദ്ധനഃ ( പു പ്ര ) ഗോവർദ്ധനം
നാമ () പേരോടുകൂടിയ
അയം (ഇദംശ പു പ്ര ) 
മഹീധരഃ ( പു പ്ര ) മഹീധരം
തേ (യുഷ്മ  ) നിന്റെ
ഉപഭോഗായ ( പു  ) ഉപഭോഗത്തിനായി
ആസ്തേ (ലട്  പ്രപു ) ആസിക്കുന്നില്ലയൊ
നനു ()

അല്ലയോ മകനെ മുരൾമരങ്ങളും ചിറ്റീന്തൽ മരങ്ങളും സമൃദ്ധമായുള്ളതും പഴങ്ങൾ നിറഞ്ഞ കദളിക്കാടുള്ളതും  ആയ മനോഹരമായ്  ഗോവർദ്ധനപർവതം നിന്റെ സുഖാനുഭവങ്ങൾക്ക് വേണ്ടി സ്ഥിതി ചെയ്യുന്നില്ലേ

46
സരസിരുഹവനേ ഗതേ//പി നിദ്രാം
കഥമിവ തേ നയനാംബുജേ വിനിദ്രേ
ശ്രുതിപരിചയശാലിനോ ഹി കർമ്മ
സ്വജനനിഷേവിതമേവ സംശ്രയന്തേ

സരസിരുഹവനേ (   ) സരസിരുഹവനം
നിദ്രാം  സ്ത്രീ ദ്വി ) നിദ്രയെ
ഗതേ (   ) +
അപി () ഗതമായിരിക്കുമ്പോഴും
തേ (യുഷ്മ  ) നിന്റെ
നയനാംബുജേ   പ്ര ദ്വി) നയനാംബുജങ്ങൾ
കഥമിവ () എങ്ങനെ
വിനിദ്രേ   പ്ര ദ്വി) വിനിദ്രങ്ങളായി
ഭവതഃ (ലട്  പ്രപു ദ്വി) ഭവിക്കുന്നു
ശ്രുതിപരിചയശാലിനഃ ( പു പ്ര ) ശ്രുതിപരിചയശാലികൾ
സ്വജനനിഷേവിതം (  ദ്വി ) സ്വജനനിഷേവിതമായ
കർമ്മ (  ദ്വി ) കർമ്മത്തെ
ഏവ ()  തന്നെ
സംശ്രയന്തേ (ലട്  പ്രപു ) സംശ്രയിക്കുന്നു
ഹി () അല്ലൊ


താമരപ്പൂക്കളെല്ലാ ഉറങ്ങി(കൂമ്പിയിരിക്കുന്ന)  സമയത്തും നിന്റെ കണ്ണൂകളാകുന്ന താമരപ്പൂക്കൾ എങ്ങനെയാണ് നിദ്രയെ പ്രാപിക്കാതിരിക്കുന്നത്വേദപരിചയശാലികൾ സ്വജനങ്ങളാൽ അനുഷ്ഠിക്കുന്ന കർമ്മത്തെ തന്നെയല്ലെ സ്വീകരിക്കുന്നത്? ( താമരപ്പൂക്കൾ ഉറങ്ങിയിട്ടും നീ ഉറങ്ങാതിരിക്കുന്നത് അനുചിതം എന്ന് ഭാവം)

No comments:

Post a Comment