സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Friday, July 25, 2014

ശ്രീകൃഷ്ണവിലാസം 3- 43,44


43
അഥ പ്രയാതി പ്രഹരേ യശോദാ
ജനേ  കിഞ്ചിന്നിഭൃതേ സനിദ്രേ
പുത്രം പയഃപാനഗുരുപ്രമോദം
പ്രസ്വാപയന്തീ കളമിത്യഗായത്

അഥ () അനന്തരം
പ്രഹരേ ( പു  ) പ്രഹരം - യാമം
പ്രയാതി ( പു  ) പ്രയാത്തായും - അവസാനിച്ചപ്പോൾ
ജനേ ( പു  ) ജനം
സനിദ്രേ  ( പു  ) സനിദ്രമായി
കിഞ്ചിന്നിഭൃതേ  ( പു  ) കിഞ്ചിന്നിഭൃതമായും ഇരിക്കുമ്പോൾ -കിഞ്ചിത്- അല്പംനിഭൃതം- നിശ്ശബ്ദം ഉം ആയിരിക്കുമ്പോൾ
 () ഉം
യശോദാ ( സ്ത്രീ പ്ര ) യശോദ
പയഃപാനഗുരുപ്രമോദം ( പു ദ്വി ) പയഃപാനഗുരുപ്രമോദനായ പാൽ കുടിക്കുന്നത് കാരണം ഗുരുവായി -അധികമായി- സന്തോഷിച്ചിരിക്കുന്ന
പുത്രം ( പു ദ്വി ) പുത്രനെ
പ്രസ്വാപയന്തീ ( സ്ത്രീ പ്ര )  പ്രസ്വാപയന്തിയായി - ഉറക്കുന്നവളായി
കളം (ക്രി വി) കളമായി - മധുരമായി
ഇതി () ഇപ്രകാരം
അഗായത് (ലങ്ങ്  പ്രപു ) പാടി
അന്ധകാരം വ്യാപിച്ച് കഴിഞ്ഞ് യാമം കഴിഞ്ഞ്ആളുകൾ ഉറങ്ങി അല്പം നിശ്ശബ്ദത വ്യാപിച്ചപ്പോൾ മുലപ്പാൽ കുടിച്ച് സന്തുഷ്ടനായ മകനെ ഉറക്കി കൊണ്ട് യശോദ മധുരമായി ഇപ്രകാരം പാടി

44
കുന്ദസ്ത്വിഷസ്താലഫലപ്രകാശാഃ
താപിഞ്ഛവർണ്ണാസ്തരുണാർക്കഭാസഃ
പ്രഭൂതദുഗ്ദ്ധാ നവനീതവത്യോ
ഗാവസ്സഹസ്രം തനയ ത്വദീയാഃ

തനയ ( പു സം പ്ര ) അല്ലയൊ തനയ
കുന്ദത്വിഷഃ ( സ്ത്രീ പ്ര ) കുന്ദത്വിട്ടുകളായും
താലഫലപ്രാകാശാഃ ( സ്ത്രീ പ്ര ) താലഫലപ്രാകാശകളായും
താപിഞ്ഛവർണാഃ  ( സ്ത്രീ പ്ര ) താപിഞ്ഛവർണ്ണകളായും
തരുണാർക്കഭാസഃ  ( സ്ത്രീ പ്ര ) തരുണാർക്കഭാസുകളായും
പ്രഭൂതദുഗ്ദ്ധാഃ  ( സ്ത്രീ പ്ര ) പ്രഭൂതദുഗ്ദ്ധകളായും
നവനീതവത്യഃ  ( സ്ത്രീ പ്ര ) നവനീതവതികളായും ഇരിക്കുന്ന
സഹസ്രം (  പ്ര ) സഹസ്രം
ഗാവഃ ( സ്ത്രീ പ്ര ) ഗോക്കൾ
ത്വദീയാഃ  ( സ്ത്രീ പ്ര ) ത്വദീയകളാകുന്നു


അല്ലയോ മകനെ കുരുക്കുത്തിമുല്ലപ്പൂവിന്റെ ശോഭയുള്ളവയും കരിമ്പനപ്പഴത്തിന്റെ പ്രകാശമുള്ളവയുംപച്ചിലമരത്തിന്റെ നിറമുള്ളവയും ബാലസൂര്യന്റെ ശോഭയുള്ളവയും ധാരാളം പാലും നെയ്യും ഉള്ള അനവധി പശുക്കൾ നിന്റേതായുണ്ട്

No comments:

Post a Comment