സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Friday, July 25, 2014

ശ്രീകൃഷ്ണവിലാസം 3- 41,42

41
അഹിമരുചി രസാതലം പ്രവിഷ്ടേ
ഭയചകിതഃ സ്വവിനാശമാകലയ്യ
തത ഇവ തരസോല്പതന്നസീമാ
തിമിരഭരഃ പൃഥിവീതലം പ്രപേദേ

അഹിമരുചി ( പു  ) അഹിമരുക്ക് - സൂര്യൻ
രസാതലം (  ദ്വി ) രസാതലത്തെ - പാതാളത്തെ
പ്രവിഷ്ടേ ( പു  ) പ്രവിഷ്ടനായിരിക്കെ
സ്വവിനാശം ( പു ദ്വി ) സ്വവിനാശത്തെ
ആകലയ്യ (ല്യ ) ആകലനം ചെയ്തിട്ട്
ഭയചകിതഃ ( പു പ്ര ) ഭയചകിതമായി
തതഃ (തസി ) അതിങ്കൽ നിന്ന്
തരസാ (  തൃ ) പെട്ടെന്ന്
ഉല്പതൻ ( പു പ്ര ) ഉല്പതത്തായി - ഉയർന്നുകൊണ്ട്
ഇവ () എന്ന് തോന്നുമാറ്
അസീമാ ( പു പ്ര )  അസീമാവായ - അളവില്ലാത്ത
തിമിരഭരഃ ( പു പ്ര ) തിമിരഭരം - ഇരുട്ടിന്റെ കൂട്ടം
പൃഥിവീതലം (  ദ്വി ) പൃഥിവീതലത്തെ
പ്രപേദേ (ലിട്  പ്രപു ) പ്രപദിച്ചു

സൂര്യൻ പാതാളത്തിലേക്കു കടന്നപ്പോൾ  ഉഷ്ണകിരണങ്ങൾ തന്നെ നശിപ്പിച്ചേക്കുമോ എന്ന് ഭയന്ന് അവിടെ നിന്നും വേഗം തന്നെ മേൽപ്പോട്ട് ഉയർന്നോ എന്ന് തോന്നുമാർ നിരവധിയായ ഇരുട്ടിൻ കൂട്ടം ഭൂമിയിലേക്ക് കടന്നു

42
ഭൂരന്തരീക്ഷം ഭവനനാനി രഥ്യാഃ
വനാനി ശൈലാസ്സരിതസ്സമുദ്രാഃ
ധ്വാന്തേ ദിശാം രുന്ധതി ചക്രവാളം
വ്യക്തം  കേനാപി കിമപ്യവേദി

ധ്വാന്തേ (   ) ധ്വാന്തം - ഇരുട്ട്
ദിശാം ( സ്ത്രീ  ) ദിക്കുകളുടെ
ചക്രവാളം (  ദ്വി ) ചക്രവാളത്തെ
രുന്ധതി (   ) രുന്ധത്തായിരിക്കുമ്പോൾ- മറക്കുമ്പോൾ
ഭൂഃ ( സ്ത്രീ പ്ര ) ഭൂമി
അന്തരീക്ഷം (  പ്ര ) അന്തരീക്ഷം
ഭവനാനി (  പ്ര ) ഭവനങ്ങൾ
രഥ്യാഃ ( സ്ത്രീ പ്ര ) രഥ്യകൾ - രാജപാതകൾ
വനാനി (  പ്ര ) വനങ്ങൾ
ശൈലാഃ ( പു പ്ര ) ശൈലങ്ങൾ
സരിതഃ ( സ്ത്രീ പ്ര ) സരിത്തുകൾ
സമുദ്രാഃ ( പു പ്ര ) സമുദ്രങ്ങൾ
കിമപി () യാതൊന്നും
കേനാപി () ഒരുവനാലും
വ്യക്തം (ക്രി വി) വ്യക്തമായി
 () + 
അവേദി (ലുങ്ങ്  പ്രപു ) വേദിക്കപ്പെട്ടില്ല


ഇരുട്ട് ദിങ്ങ്മണ്ഡലത്തെ മറച്ചപ്പോൾ ഭൂമി ആകാശംഭവനങ്ങൾ , രാജപാതകൾകാടുകൾപർവതങ്ങൾനദികൾ,സമുദ്രങ്ങൾ എന്നിവ യാതൊന്നും യാതൊരുത്തർക്കും തിരിച്ചറിയുവാൻ സാധിക്കാതെയായി 

No comments:

Post a Comment