സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Thursday, July 24, 2014

ശ്രീകൃഷ്ണവിലാസം 3- 37,38

37

തിലകം മധുവിദ്വിഷോ ലലാടേ
രജസാ ഗോമയജന്മനാ വിധായ
ഉരസാ പരിരഭ്യ നന്ദഗോപഃ
സുചിരം തസ്യ സുമംഗലാനി ദധ്യൗ


നന്ദഗോപഃ ( പു പ്ര ) നന്ദഗോപൻ
മധുവിദ്വിഷഃ ( പു  ) മധുവിദ്വിട്ടിന്റെ
ലലാടേ (    ) ലലാടത്തിൽ
ഗോമയജന്മനാ (  തൃ ) ഗോമയജന്മാവായ - (ചാണകത്തിൽ നിന്നുള്ള)
രജസാ (  തൃ ) രജസിനാൽ
തിലകം (  ദ്വി ) തിലകത്തെ
വിധായ (ല്യ ) വിധാനം ചെയ്തിട്ട്
ഉരസാ (  തൃ ) ഉരസ്സു കൊണ്ട്
പരിരഭ്യ (ല്യ ) പരിരംഭിച്ചിട്ട്
തസ്യ (തച്ഛ പു  ) അവന്ന്
സുമംഗലാനി   ദ്വി ) സുമംഗളങ്ങളെ
സുചിരം ()  വളരെക്കാലം
ദധ്യൗ (ലിട്  പ്രപു ) ധ്യാനിച്ചു

നന്ദഗോപർ  ശ്രീകൃഷ്ണന്റെ നെറ്റിയിൽ ഭസ്മം കൊണ്ട് പൊട്ടു തൊടുവിച്ചിട്ട് മാറോടണച്ച് ഇവൻ ആയുരാരോഗ്യങ്ങൾ ഉണ്ടാകണെ എന്ന് വളരെ നേരം പ്രാർത്ഥിച്ചു  

38

ശകടം മധുസൂദനസ്യ ദൃഷ്ട്വാ
ചരണോദഞ്ചനവിഭ്രമേണ ഭഗ്നം
അഥ വാരിനിധേർവിവേശ ഗർഭം
സ്വരഥസ്യാപി വിശങ്ക്യ ഭംഗമർക്കഃ

അഥ () അനന്തരം
അർക്കഃ ( പു പ്ര ) അർക്കൻ
മധുസൂദനസ്യ ( പു  )   മധുസൂദനന്റെ
ചരണോദഞ്ചനവിഭ്രമേണ (  തൃ ) ചരണോദഞ്ചനവിഭ്രമത്താൽ - ചരണം കാൽഉദഞ്ചനം - ഉയർത്തൽ വിഭ്രമം - ലീല
ഭഗ്നം (  ദ്വി ) ഭഗ്നമായ
ശകടം (  ദ്വി ) ശകടത്തെ
ദൃഷ്ട്വാ (ക്ത്വാ ) കണ്ടിട്ട്
സ്വരഥസ്യ ( പു  ) സ്വരഥത്തിന്റെ
അപി () പോലും
ഭംഗം ( പു ദ്വി ) ഭംഗത്തെ
വിശങ്ക്യ (ല്യ ) വിശങ്കിച്ചിട്ട്
വാരിനിധേഃ  പു  ) വാരിനിധിയുടെ
ഗർഭം ( പു ദ്വി ) ഗർഭത്തെ
വിവേശ (ലിട്  പ്രപു ) വേശിച്ചു


അനന്തരം ശ്രീകൃഷ്ണന്റെ പാദോൽക്ഷേപണവിലാസം കൊണ്ട് തകർന്നു പോയ ശകടത്തെ കണ്ടിട്ട് തന്റെ തേരിനും നാശം സംഭവിച്ചേക്കുമോ എന്ന് സംശയിച്ച്സൂര്യൻ സമുദ്രത്തിനുള്ളിൽ പ്രവേശിച്ചു

No comments:

Post a Comment