സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Thursday, July 24, 2014

ശ്രീകൃഷ്ണവിലാസം 3- 35,36

35.
കൃതസ്മിതം ക്വചിദപരിക്ഷതം സുതം
വിലോക്യ തം പ്രമുദിതമാനസാ പരം
വ്രജൗകസാം സവിധനിവാസിനാം മുഖാൽ
വിസിസ്മിയേ വിദിതതദീയവിക്രമാ

(യശോദ)
ക്വചിത് () ഒരിടത്ത്
അപരിക്ഷതം ( പു ദ്വി ) അപരിക്ഷതനായി
കൃതസ്മിതം ( പു ദ്വി ) കൃതസ്മിതനായിരിക്കുന്ന
തം (തച്ഛ പു ദ്വി ) 
സുതം ( പു ദ്വി ) സുതനെ
വിലോക്യ (ല്യ )  വിലോകനം ചെയ്തിട്ട്
പരം () ഏറ്റവും
പ്രമുദിതമാനസാ ( സ്ത്രീ പ്ര ) പ്രമുദിതമാനസയായി
സവിധനിവാസിനാം ( പു  ) സവിധനിവാസികളായ 
വ്രജൗകസാം ( പു  ) വ്രജൗകസ്സുകളുടെ
മുഖാൽ (   ) മുഖത്ത് നിന്ന്
വിദിതതദീയവിക്രമാ ( സ്ത്രീ പ്ര ) വിദിതതദീയവിക്രമയായിട്ട്-- വിദിതമായിരിക്കുന്ന തദീയവിക്രമ -, വിദിതം - അറിഞ്ഞതദീയം അവനെ സംബന്ധിച്ച 
വിസിസ്മിയേ (ലിട്  പ്രപു )വിസ്മയിച്ചു

യശോദ അവിടെ ഒരിടത്ത് പരിക്കേൽക്കാതെ പുഞ്ചിരികൊള്ളുന്നവനായിട്ട് ഇരിക്കുന്ന  പുത്രനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചിട്ട്സമീപത്തു നിൽക്കുന്ന ഗോപന്മാരിൽ നിന്ന് പുത്രന്റെ പരാക്രമങ്ങളെ പറ്റി അറിഞ്ഞ് ആശ്ചര്യപ്പെട്ടു.

36

സ്രുതശോണിതമേവ മന്യമാനാ
ചരണം തസ്യ നിസർഗ്ഗപാടലം തത്
ഉദമാർജ്ജയദംശുകാഞ്ചലേന
ദ്രുതമാഗത്യ പുനഃ പുനര്യശോദാ

യശോദാ ( സ്ത്രീ പ്ര ) യശോദ
നിസർഗ്ഗപാടലം (  ദ്വി ) നിസർഗ്ഗപാടലമായ -നിസർഗ്ഗമായി- സ്വഭാവേനപാടലം- ഇളംചുവപ്പുവർണ്ണമുള്ള
തസ്യ (തച്ഛ പു  ) 
ചരണം (  ദ്വി ) ചരണത്തെ
സ്രുതശോണിതം (  ദ്വി )സ്രുതശോണിതം- സ്രുതമായ - ഒലിച്ചശോണിതം- രക്തം 
ഏവ () എന്ന് തന്നെ
മന്യമാനാ ( സ്ത്രീ പ്ര ) മന്യമാനയായിട്ട് - വിചാരിച്ചിട്ട്
ദ്രുതം () പെട്ടെന്ന്
ആഗത്യ (ല്യ ) ആഗമിച്ചിട്ട്
അംശുകാഞ്ചലേന (  തൃ ) അംശുകാഞ്ചലം കൊണ്ട് വസ്ത്രത്തിന്റെ അഗ്രം കൊണ്ട്
പുനഃ പുനഃ () വീണ്ടും വീണ്ടും
ഉദമാർജ്ജയത് (ലങ്ങ്  പ്രപു ) ഉന്മാർജ്ജിച്ചു - തുടച്ചു


ശ്രീകൃഷ്ണന്റെ,സ്വതവെ തന്നെ ഇളംചുവപ്പു നിറമുള്ള പാദതലം ചോരയൊലിക്കുന്നതാണെന്ന് തന്നെ വിചാരിച്ച് യശോദ വീണ്ടും വീണ്ടും വസ്ത്രാഗ്രം കൊണ്ട് തുടച്ചു

No comments:

Post a Comment