സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Wednesday, July 23, 2014

ശ്രീകൃഷ്ണവിലാസം 3-32,33,34


32
മധുഭിദശ്ചരണാംബുജതാഡിതം 
ശകടമാശു സമുത്ഥിതമംബരേ
വിപരിവൃത്യ പപാത മഹീതലേ
പടുതരധ്വനിപൂരിത ദിങ്ങ്മുഖം  

മധുഭിദഃ ( പു  )  മധുഭിത്തിന്റെ
ചരണാംബുജതാഡിതം (  പ്ര ) ചരണാംബുജതാഡിതമായ
ശകടം (  പ്ര ) ശകടം
ആശു ( ) പെട്ടെന്ന്
അംബരേ    ) അംബരത്തിൽ
സമുത്ഥിതം (  പ്ര ) സമുത്ഥിതമായി
വിപരിവൃത്യ (ല്യ ) വിപരിവർത്തിച്ചിട്ട്
മഹീതലേ (   ) മഹീതലത്തിൽ
പടുതരധ്വനിപൂരിതദിങ്ങ്മുഖം (ക്രി വി) പടുതരധ്വനിപൂരിതദിങ്ങ്മുഖമായി
പപാത (ലിട്  പ്രപു ) പതിച്ചു

ശ്രീകൃഷ്ണന്റെ പാദം കൊണ്ട് താഡിക്കപ്പെട്ട വണ്ടി പെട്ടെന്ന് ആകാശത്തിലേക്ക് ഉയർന്നുപോയി തലകീഴായി തിരികെ വന്ന് ദിക്കുകളെ മാറ്റൊലിക്കൊള്ളിക്കുമാറുള്ള ശബ്ദത്തോടുകൂടി ഭൂമിയിൽ വീണു

33
ശകടപതനജന്മനന്ദമുഖ്യാഃ
സ്തനിതമിവ ധ്വനിതം നിശമ്യ ഗോപാഃ
കിമിദമിതി ഭയേന തത്ര ജഗ്മുഃ
ത്വരിതഗതിച്യവമാനകേശബന്ധാഃ

നന്ദമുഖ്യാഃ ( പു പ്ര ) നന്ദമുഖ്യന്മാരായ
ഗോപാഃ ( പു പ്ര ) ഗോപന്മാർ
സ്തനിതം (  ദ്വി ) സ്തനിതത്തെ (ഇടിവെട്ടിനെ)
ഇവ () എന്ന പോലെ
ശകടപതനജന്മ   ദ്വി ) ശകടപതനജന്മാവായ
ധ്വനിതം (  ദ്വി ) ധ്വനിതത്തെ
നിശമ്യ (ല്യ  ) നിശമിച്ചിട്ട്- കേട്ടിട്ട്
ഇദം (ഇദംശ  പ്ര ) ഇത്
കിം (കിംശ പു പ്ര ) എന്ത്
ഇതി () എന്ന്
ഭയേന ( പു തൃ ) ഭയത്തോടു കൂടി
ത്വരിതഗതിച്യവമാനകേശബന്ധാഃ ( പു പ്ര ) ത്വരിതഗതിയാൽ ച്യവമാനമായ കേശബന്ധത്തോടു കൂടിയവരായി
തത്ര () അവിടെ
ജഗ്മുഃ (ലിട്  പ്രപു ) ഗമിച്ചു


നന്ദഗോപർ തുടങ്ങിയ ഗോപന്മാർ ഇടിവെട്ടുപോലെ വണ്ടിവീണൂണ്ടായ  ശബ്ദം കേട്ട് പരിഭ്രമിച്ചിട്ട് ഭയത്തോടു കൂടിഅതിവേഗത്തിലുള്ള ഗതി നിമിത്തം അഴിഞ്ഞ തലമുടിയോടു കൂടീയവരായി അവിടെ എത്തി 

34
കുചകലശവിലഗ്നപാണിപത്മാ
വിഗളിതബന്ധമനോജ്ഞകേശപാശാ
സപദി സഹ സഖീഭിരന്വധാവത്
കളമണിനൂപുരശിഞ്ജിതാ യശോദാ

യശോദാ ( സ്ത്രീ പ്ര ) യശോദ
കുചകലശവിലഗ്നപാണീപത്മാ ( സ്ത്രീ പ്ര ) കുചകലശവിലഗ്നപാണിപത്മയായി
വിഗളിതബന്ധമനോജ്ഞകേശപാശാ ( സ്ത്രീ പ്ര ) വിഗളിതമായ ബന്ധത്തോടു കൂടീയ മനോജ്ഞമായ കേശപാശത്തോടു കൂടിയവളായി
കളമണിനൂപുരശിഞ്ജിതാ  ( സ്ത്രീ പ്ര ) കളമണിനൂപുരശിഞ്ജിതയായി
സഖീഭിഃ ( സ്ത്രീ തൃ ) സഖിമാരോട്
സഹ () കൂടി
സപദി () വേഗത്തിൽ
അന്വധാവത് (ലങ്  പ്രപു ) അനുധാവനം ചെയ്തു


യശോദ സ്തനകുംഭങ്ങളിൽ പറ്റിച്ചേർന്ന കൈകളോടു കൂടിയവളായിഅഴിഞ്ഞു വീണ സുന്ദരകേശസമൂഹത്തോടു കൂടിയവളായിരത്നമയമായ ചിലമ്പുകളുടെ അവ്യക്തമധുരമായ ശബ്ദത്തോടു കൂടിയവളായിട്ട് സഖിമാരുടെ പിന്നാൽ വേഗത്തിൽ ഓടി

No comments:

Post a Comment