സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Wednesday, July 23, 2014

ശ്രീകൃഷ്ണവിലാസം 3-30,31


30
അമൃതാംശുരിവാപരഃ പ്രമോദം
നയനാനാം ജനയൻ  പദ്മനാഭഃ
ഭവനം ഭവനാത് കരൗ കരാഭ്യാം
വ്രജയോഷിദ്ഭിരനീയതാങ്കമങ്കാത്

അപരഃ ( പു പ്ര ) അപരനായ
അമൃതാംശുഃ ( പു പ്ര ) അമൃതാംശുവോ
ഇവ() എന്ന് തോന്നുമാറ്
നയനാനാം (   ) നയനങ്ങൾക്ക്
പ്രമോദം( പു ദ്വി )  പ്രമോദത്തെ 
ജനയൻ ( പു പ്ര ) ജനയന്നായ
സഃ (തച്ഛ പു പ്ര ) 
പത്മനാഭഃ ( പു പ്ര ) പത്മനാഭൻ
വ്രജയോഷിദ്ഭിഃ ( സ്ത്രീ തൃ ) വ്രജയോഷിത്തുകളാൽ
ഭവനാൽ (   )  ഭവനത്തിൽ നിന്നും
ഭവനം (  ദ്വി ) ഭവനത്തേയും
കരാഭ്യാം ( പു  ദ്വി) കരങ്ങളിൽ നിന്ന്
കരൗ  പു ദ്വി ദി) കരങ്ങളെയും
അങ്കാൽ ( പു  ) അങ്കത്തിൽ നിന്ന്
അങ്കം ( പു ദ്വി ) അങ്കത്തേയും
അനീയത (ലങ്ങ്  പ്രപു ) നയിക്കപ്പെട്ടു

മറ്റൊരു ചന്ദ്രനോ എന്ന് തോന്നുമാറ്  കണ്ണുകൾക്ക് ആനന്ദത്തെ ജനിപ്പിക്കുന്നവനായ  കൃഷ്ണൻ ഗോപസ്ത്രീകളാൽ ഒരു ഗൃഹത്തിൽ നിന്ന് മറ്റൊരു ഗൃഹത്തിലേക്കുംഒരു കയ്യിൽ നിന്ന് മറ്റൊരു കയ്യിലേക്കും , ഒരു മടിയിൽ നിന്ന് മറ്റൊരു മടിയിലേക്കും പ്രാപിപ്പിക്കപ്പെട്ടു

31
അധഃ കദാചിച്ഛകടസ്യ ശായിതഃ
സ്വകാര്യപര്യാകുലയാ യശോദയാ
 ലീലയാ പാദസരോരുഹം ശനൈഃ
ഉദഞ്ചയാമാസ സരോജലോചനഃ


കദാചിത് () ഒരിക്കൽ
സ്വകാര്യപര്യാകുലയാ  സ്ത്രീ തൃ )  സ്വകാര്യപര്യാകുലയായ
യശോദയാ  സ്ത്രീ തൃ )  യശോദയാൽ
ശകടസ്യ  പു  ) ശകടത്തിന്റെ
അധഃ () താഴെ
ശായിതഃ ( പു പ്ര ) ശായിതനായ
സരോജലോചനഃ  പു പ്ര ) സരോജലോചനൻ
ലീലയാ ( സ്ത്രീ തൃ )  ലീല ഹേതുവായി
പാദസരോരുഹം (  ദ്വി ) പാദസരോരുഹത്തെ
ശനൈഃ () പതുക്കെ
ഉദഞ്ചയാമാസ (ലിട്  പ്രപു ) ഉദഞ്ചിപ്പിച്ചു


ഗൃഹകൃത്യങ്ങളിൽ വ്യാപൃതയായിരുന്ന യശോദ ഒരിക്കൽ ശ്രീകൃഷ്ണനെ ഒരു വണ്ടിയുടെ ചുവട്ടിലായി കിടത്തി. കൃഷ്ണൻ അവിടെ കിടന്നുകൊണ്ട് കളിയായി തന്റെ പാദത്തെ  പതുക്കെ ഒന്നുയർത്തി 

No comments:

Post a Comment