സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Wednesday, July 23, 2014

ശ്രീകൃഷ്ണവിലാസം 3-28,2928
മുഗ്ദ്ധഭാവമധുരേണ രഞ്ജയൻ
ശൈശവേന ഹൃദയം വ്രജൗകസാം
ഗോകുലേ  വിജഹാര കേശവ:
ക്ഷീരവാരിനിധിമപ്യചിന്തയൻ

സഃ (തഛ പു പ്ര ) 
കേശവഃ  ( പു പ്ര ) കേശവൻ
മുഗ്ദ്ധഭാവമധുരേണ (  തൃ ) മുഗ്ദ്ധഭാവമധുരമായ
ശൈശവേന (  തൃ )  ശൈശവത്താൽ
വ്രജൗകസാം ( പു  ) വ്രജൗകസ്സുകളുടെ
ഹൃദയം (  ദ്വി )  ഹൃദയത്തെ
രഞ്ജയൻ ( പു പ്ര ) രഞ്ജയന്നായിട്ട്
ഗോകുലേ (   ) ഗോകുലത്തിൽ
ക്ഷീരവാരിനിധിം ( പു ദ്വി ) ക്ഷീരവാരിനിധിയെ
അപി () പോലും
അചിന്തയൻ  പു പ്ര ) അചിന്തയന്നായി
വിജഹാര ലിട്  പ്രപു ) വിഹരിച്ചു

 കേശവൻ മോഹനസ്വഭാവത്താൽ മധുരമായ ശൈശവം കൊണ്ട് ഗോകുലവാസികളുടെ മനസ്സിൽ സന്തോഷത്തെ ജനിപ്പിച്ചു കൊണ്ട് പാൽക്കടലിനെ പോലും ഓർക്കാതെ വിഹരിച്ചു

29
വദനം മധുസൂദനഃ കരാഭ്യാം
ചരണാംഗുഷ്ഠമുപാനയൽ പിപാസുഃ
ഗളിതേവ തതസ്സുരശ്രവന്തീ
നഖമുക്താമണിദീധിതിച്ഛലേന

മധുസൂദനഃ ( പു പ്ര ) മധുസൂദനൻ
ചരണാംഗുഷ്ഠം (  പു ദ്വി ഏ) ചരണാംഗുഷ്ഠത്തെ
പിപാസുഃ (  പു പ്ര ) പിപാസുവായിട്ട്
കരാഭ്യാം ( പു തൃ ദ്വി) കരങ്ങൾ കൊണ്ട്
വദനം (  ദ്വി ഏ) വദനത്തെ
ഉപാനയൽ ( ലങ്ങ്  പ്രപു ) ഉപനയിച്ചു
തതഃ തസി ) അതിൽ നിന്ന്
നഖമുക്താമണിദീധിതിച്ഛലേന ( പു തൃ ഏ) നഖമുക്താമണിദീധിതിച്ഛലമായി
സുരസ്സ്രവന്തീ ( സ്ത്രീ പ്ര ) സുരസ്സ്രവന്തി
ഗളിതാ ( സ്ത്രീ പ്ര ഏ) ഗളിതയായോ
ഇവ (അ) എന്നു തോന്നും


ഉണ്ണികൃഷ്ണൻ കാലിന്റെ പെരുവിരൽ കുടിക്കുന്നതിനു വേണ്ടി മുഖത്തോടു ചേർത്തപ്പോൾ അതിൽ നിന്നും നഖങ്ങൾ ആകുന്ന മുത്തുകളുടെ രശ്മി എന്നുള്ള വ്യാജേന ഗംഗ ഒഴുകുകയാണൊ എന്ന് തോന്നും 

No comments:

Post a Comment