സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Wednesday, July 23, 2014

ശ്രീകൃഷ്ണവിലാസം 3-26,27


26
 ചകിതമൃഗമണ്ഡലാനി കുർവൻ
ശകടശതധ്വനിഭിർവനാന്തരാണീ
പ്രമുദിതമഥ ഗോകുലം പ്രപേദേ
ദിശിദിശി മാരുതധൂതകേതുമാലം

അഥ () അനന്തരം
സഃ (തഛ പു പ്ര ) അവൻ
ശകടശതധ്വനിഭിഃ ( പു തൃ ) ശക്ടശതധ്വനികൾ കൊണ്ട്
വനാന്തരാണി (  ദ്വി ) വനാന്തരങ്ങളെ
ചകിതമൃഗമണ്ഡലാനി (   ദ്വി ) ചകിതമൃഗമണ്ഡലങ്ങളാക്കി
കുർവൻ ( പു പ്ര ) കുർവന്നാക്കി
പ്രമുദിതം (  ദ്വി ) പ്രമുദിതമായി
ദിശി ദിശി ( സ്ത്രീ  ) ദിക്കുകൾ തോറും
മാരുതധൂതകേതുമാലം (  ദ്വി ) മാരുതധൂതകേതുമാലമായ
ഗോകുലം (  ദ്വി ) ഗോകുലത്തെ
പ്രപേദേ (ലിട്  പ്രപു )  പ്രാപിച്ചു

അനന്തരം നന്ദഗോപർ അനവധി വണ്ടികളുടെ ശബ്ദത്താൽ വനമദ്ധ്യത്തിലുള്ള മൃഗങ്ങളെ ഭയപ്പെടുത്തിക്കൊണ്ട്ദിക്കുകൾ തോറും കാറ്റിനാൽ ഇളക്കപ്പെട്ട കൊടിക്കൂറകളോടു കൂടിയ ഗോകുലത്തിൽ സസന്തോഷം ചെന്നുചേർന്നു

27
നിജവസതിമഭിപ്രപദ്യ തുഷ്ടഃ
കിമപി  കർമ്മ കരോതി നന്ദഗോപഃ
നവനളിനപലാശചാരുനേത്രം
വദനമഹർന്നിശമാത്മജസ്യ പശ്യൻ

നന്ദഗോപഃ ( പു പ്ര ) നന്ദഗോപൻ
നിജവസതിം ( സ്ത്രീ ദ്വി ) നിജവസതിയെ
അഭിപ്രപദ്യ (ല്യ ) അഭിപ്രപദിച്ചിട്ട്
അഹർന്നിശം (  ദ്വി ) അഹർന്നിശം
നവനളിനപലാശചാരുനേത്രം (  ദ്വി )നവനളിനപലാശചാരുനേത്രനായ
ആത്മജസ്യ ( പു  ) ആത്മജന്റെ 
വദനം (  ദ്വി ) വദനത്തെ
പശ്യൻ ( പു പ്ര ) പശ്യന്നായി
തുഷ്ടഃ ( പു പ്ര ) തുഷ്ടന്നായി 
കിമപി () ഒരു
കർമ്മ (  ദ്വി ) കർമ്മത്തേയും
 () +
കരോതി (ലിട്  പ്രപു )  ചെയ്യുന്നില്ല


നന്ദഗോപർ തന്റെ ഗൃഹത്തിൽ എത്തിയിട്ട് പുതിയ  താമരപ്പൂവിതൾ പോലെ മനോഹരനായ പുത്രന്റെ മുഖം തന്നെ കണ്ട് കണ്ട് സന്തോഷിച്ചിരുന്നതല്ലാതെ യാതൊരു ജോലിയും ചെയ്യാതെയായി 

No comments:

Post a Comment