സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Sunday, July 20, 2014

ശ്രീകൃഷ്ണവിലാസം 3-24,25

24
ശിശുരസ്തി മമാപി രൗഹിണേയഃ
ഭവദീയേ വിഷയേ വിവർദ്ധമാനഃ
  സാധു നിരീക്ഷ്യ രക്ഷിതവ്യഃ
വപുഷാ കേവലമാവയോർഹി ഭേദഃ

മമ (അസ്മ  ) +
അപി ()  എന്റെയും

രൗഹിണേയഃ ( പു പ്ര ) രൗഹിണേയനായ
ശിശുഃ ( പു പ്ര ) ശിശു
ഭവദീയേ ( പു  ) ഭവദീയമായ
വിഷയേ ( പു  )വിഷയത്തിങ്കൽ
വിവർദ്ധമാനഃ ( പു പ്ര ) വിവർദ്ധമാനനായി
അസ്തി (ലട്  പ്രപു ) ഉണ്ട്
സഃ (തഛ പു പ്ര ) അവൻ
() ഉം
ത്വയാ (യുഷ്മ തൃ ) അങ്ങയാൽ
സാധു (ക്രി വി) സാധുവാകും വണ്ണം
നിരീക്ഷ്യ (ല്യ ) നിരീക്ഷിച്ചിട്ട്
രക്ഷിതവ്യഃ ( പു പ്ര ) രക്ഷിതവ്യനാകുന്നു
ആവയോഃ (അസ്മ  ദ്വി) നമ്മളുടെ
ഭേദഃ ( പു പ്ര ) ഭേദം
ഹി () ആകട്ടെ
വപുഷാ (   തൃ ) വപുസ്സുകൊണ്ട്
കേവലം () മാത്രം

രോഹിണിയിൽ എനിക്കുണ്ടായ  മകനും അങ്ങയുടെ നാട്ടിൽ വളർന്നു വരുന്നു. അവനേയും അങ്ങ് നല്ലതുപോലെ  രക്ഷിച്ചുകൊള്ളുമല്ലൊ. എന്തെന്നാൽ ശരീരം കൊണ്ടുമാത്രമെ നമുക്കു തമ്മിൽ വ്യത്യാസം ഉള്ളു

25
ഇത്യുക്ത്വാ ഗതവതി ദേവകീസഹായേ
സന്ത്രസ്തഃ കഥമപി നീതരാത്രിശേഷഃ
ആരോഹത്യുദയമഹീധരസ്യ ശൃംഗം
തിഗ്മാംശൗ നിജവസതിം പ്രതി പ്രതസ്ഥേ

ഇതി () ഇപ്രകാരം
ഉക്ത്വാ (ക്ത്വാ ) വചിച്ചിട്ട്
ദേവകീസഹായേ ( പു  ദേവകീസഹായൻ
ഗതവതി ( പു  ) ഗതവാനായിരിക്കുമ്പോൾ
സന്ത്രസ്തഃ ( പു പ്ര ) സന്ത്രസ്തനായി
കഥമപി () എങ്ങനെയൊക്കെയൊ
നീതരാത്രിശേഷഃ ( പു പ്ര ) നീതരാത്രിശേഷനായിരിക്കുന്ന
സഃ (തഛ പു പ്ര ) അവൻ
തിഗ്മാംശൗ ( പു  ) തിഗ്മാംശു
ഉദയമഹീധരസ്യ ( പു  ) ഉദയമഹീധരത്തിന്റെ
ശൃംഗം (  ദ്വി ) ശൃംഗത്തെ
ആരോഹതി ( പു  ) ആരോഹന്നായിരിക്കുമ്പോൾ
നിജവസതിം ( സ്ത്രീ ദ്വി )  നിജവസതിയെ
പ്രതി () കുറിച്ച്
പ്രതസ്ഥേ (ലിട്  പ്രപു ) പ്രസ്ഥാനം ചെയ്തു


ഇപ്രകാരം പറഞ്ഞിട്ട് വസുദേവർ പോയപ്പോൾ  ഭയപ്പെട്ട് എങ്ങനെയൊക്കെയൊ രാത്രി കഴിച്ചു കൂട്ടിയ ശേഷം പ്രഭാതത്തിൽ തന്റെ വസതിയെ ലക്ഷ്യമാക്കി പുറപ്പെട്ടു

No comments:

Post a Comment