സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Sunday, July 20, 2014

ശ്രീകൃഷ്ണവിലാസം 3- 20,21

20
തപസാ തവ നന്ദഗോപ മന്യേ 
ഫലിതം ജന്മസഹസ്രസഞ്ചിതേന
ഋണമന്ത്യമപോഹിതും ത്വദീയം
യദയം പുത്രനിധിസ്സമാവിരാസീത്

നന്ദഗോപ  ( പു സം പ്ര )  അല്ലയോ നന്ദഗോപ
തവ (യുഷ്മ  ) അങ്ങയുടെ
ജന്മസഹസ്രസഞ്ചിതേന (  തൃ ) ജന്മസഹസ്രസഞ്ചിതമായ
തപസാ (  തൃ )  തപസിനാൽ
ഫലിതം (  പ്ര ) ഫലിതമായി
മന്യേ (ലട്   പു ) ഞാൻ വിചാരിക്കുന്നു
യത് () യാതൊന്ന് ഹേതുവായി
ത്വദീയം (  ദ്വി ) ത്വദീയമായി
അന്ത്യം (  ദ്വി ) അന്ത്യമായിരിക്കുന്ന
ഋണം (  ദ്വി ) ഋണത്തെ
അപോഹിതും (തുമുൻ ) അപോഹിപ്പിക്കുവാൻ
അയം (ഇദംശ പു പ്ര ) 
പുത്രനിധിഃ ( പു പ്ര ) പുത്രനിധി
സമാവിരാസീത് (ലങ്ങ്  പ്ര ) സമാവിർഭവിച്ചു

അല്ലയോ നന്ദഗോപ അങ്ങ് അനേകായിരം ജന്മങ്ങളിലായി ചെയ്തിട്ടുള്ള തപസ്സിന്റെ ഫലം പ്രാപ്തമായി എന്ന് ഞാൻ വിചാരിക്കുന്നു. അതുമൂലം അങ്ങയുടെ അന്ത്യ ഋണം (പിതൃ ഋണം) തീർക്കുന്നതിനായി  പുത്രനാകുന്ന നിധി ജനിച്ചു. 21

ഇഹ ഖേലതി പൂതനേതി കൃത്യാ
ശിശുഹത്യാനിരതാ പുരോപകണ്ഠേ
തദഹർന്നിശമത്ര രക്ഷണീയോ
നയനാനന്ദകരസ്സുതസ്ത്വയായം

ഇഹ () ഇവിടെ
പുരോപകണ്ഠേ ( പു  ) പുരോപകണ്ഠത്തിൽ
ശിശുഹത്യാനിരതാ ( സ്ത്രീ പ്ര ശിശുഹത്യാനിരതയായ
പൂതനാ ( സ്ത്രീ പ്ര ) പൂതന
ഇതി () എന്ന
കൃത്യാ ( സ്ത്രീ പ്ര ) കൃത്യ
ഖേലതി (ലട്  പ്രപു ) ഖേലിക്കുന്നു
തത് () അതിനാൽ
അത്ര () ഇവിടെ
ത്വയാ (യുഷ്മ തൃ ) അങ്ങയാൽ
നയനാനന്ദകരഃ ( പു പ്ര ) നയനാനന്ദകരനായ
സുതഃ ( പു പ്ര ) സുതൻ
അഹർന്നിശം (  ദ്വി ) അഹർന്നിശം
രക്ഷണീയഃ ( പു പ്ര ) രക്ഷണീയനായി
(ഭവതി- ഭവിക്കുന്നു)


ഇവിടെ രാജധാനിയുടെ സമീപം ശിശുക്കളെ വധിക്കുന്നതിൽ തല്പരയായ പൂതനാ എന്ന് പേരായ ഒരു പിശാചി കളിക്കുന്നുണ്ട്. അതിനാൽ അങ്ങ് നയനാനന്ദകരനായ  പുത്രന്മെ രാപ്പകൽ ഒരുപോലെ രക്ഷിക്കണം

No comments:

Post a Comment