സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Sunday, June 15, 2014

ശ്രീകൃഷ്ണവിലാസം സര്‍ഗ്ഗം 3 - 1,4

1.         പ്രാതഃ പ്രലംബപ്രമുഖാനമാത്യാൻ
സർവാൻ സമാഹൂയ  ഭോജരാജഃ
സവിഭ്രമപ്രേരിതദൃഷ്ടിദത്തേ
സ്ഥാനേ നിഷണ്ണാനവദദ്വിനീതഃ

പ്രാതഃ () പ്രഭാതത്തിൽ
സഃ (തച്ഛ പു പ്ര ) 
ഭോജരാജഃ ( പു പ്ര ) ഭോജരാജാവ്
പ്രലംബപ്രമുഖാൻ ( പു ദ്വി ) പ്രലംബൻ പ്രമുഖനായുള്ള
സർവാൻ ( പു ദ്വി ) എല്ലാ
അമാത്യാൻ ( പു ദ്വി ) അമാത്യന്മാരെ
സമാഹൂയ (ല്യ ) സമാഹ്വാനം ചെയ്തിട്ട് - വിളിച്ചിട്ട്
സവിഭ്രമപ്രേരിതദൃഷ്ടിദത്തേ (   ) വിഭ്രമത്തോടു കൂടി പ്രേരിപ്പിക്കപ്പെട്ട ദൃഷ്ടികളാൽ  ദത്തമായ  
സ്ഥാനേ (   ) സ്ഥാനത്തിൽ
നിഷണ്ണാൻ ( പു ദ്വി ) നിഷണ്ണന്മാരായ - ഇരിക്കുന്നവരായ
(താൻ) അവരോട്
വിനീതഃ ( പു പ്ര ) വിനീതനായി
അവദത് (ലങ്ങ്  പ്രപു ) പറഞ്ഞു

പ്രഭാതത്തിൽ കംസൻപ്രലംബൻ തുടങ്ങിയ എല്ലാ മന്ത്രിമാരെയും വിളിച്ച്വിഭ്രമത്തോടു കൂടിയ കണ്ണുകളാൽ കാണിച്ച സ്ഥലങ്ങളിൽ ഇരുത്തിയശേഷം അവരോട് വിനീതനായി പറഞ്ഞു 

2.         സന്ദിഹ്യ മോഹാദ്വസുദേവവാക്യം
മയാ പ്രമാണീകൃതഭൂതവാചാ
ഹതാ നൃശംസേനസുതാ ഭഗിന്യാഃ
തേനാവിലം മേ ഹൃദയം യശോപി

പ്രമാണീകൃതഭൂതവാചാ ( പു തൃ )          ഭൂതവാക്ക് പ്രമാണമായി എടുത്ത ( അശരീരി പ്രമാണമാക്കിയ)
നൃശംസേന (  പു തൃ ) നൃശംസനായ (പാപിയായ)
മയാ ( അസ്മ തൃ ) എന്നാൽ
വസുദേവവാക്യം (   ദ്വി ) വസുദേവന്റെ വാക്കിനെ
മോഹാത് ( പു  ) മോഹം ഹേതുവായി
സന്ദിഹ്യ (ല്യ ) സന്ദേഹിച്ചിട്ട്

ഭഗിന്യാഃ ( സ്ത്രീ  ) ഭഗിനിയുടെ
സുതാഃ  (  പു പ്ര ) സുതന്മാർ
ഹതാഃ  ( പു പ്ര ) ഹതന്മാരായി

തേന (തഛ  തൃ ) അതിനാൽ
മേ (അസ്മ  ) എന്റെ
ഹൃദയം (  പ്ര ) ഹൃദയവും
യശഃ (  പ്ര ) യശസ്സും
അപി ()
ആവിലം (  പ്ര ) ആവിലമായി

(അഭൂത്) (ലുങ്ങ്  പ്രപു ) ഭവിച്ചു

3.         ജാതാം പുനഃ കാഞ്ചനകാഞ്ചനാഭാം
സുതാം ഗതായുർന്നിശി ഹന്തുമൈച്ഛം
ഉല്പ്ലുത്യ സാ വ്യോമ്നി ജവാദതിഷ്ഠൽ
ശസ്ത്രോൽക്കടാ ദർശിതദിവ്യരൂപാ

പുനഃ                       (അ)                                       പിന്നീട്
ജാതാം                       ( സ്ത്രീ ദ്വി ഏ)            ജാതയായ
കാഞ്ചനാഭാം        (ആ സ്ത്രീ ദ്വി ഏ)                         കാഞ്ചനാഭയായ- സ്വർണ്ണനിറമുള്ള
കാഞ്ചന                    (അ)                                       ഒരു
സുതാം                   (ആ സ്ത്രീ ദ്വി ഏ)                         സുതയെ
ഗതായുഃ                    ( പു പ്ര ഏ)                  ഗതായുവായ - മരണാസന്നനായ
അഹം                       (അസ്മ പ്ര ഏ)                ഞാൻ
നിശി                       (ആ സ്ത്രീ  ഏ)             രാത്രിയിൽ
ഹന്തും                      (തുമുൻ അ)                       കൊല്ലുവാൻ
ഐച്ഛം                      (ലങ്ങ്   പു ഏ)          ഇച്ഛിച്ചു
സാ                              (തഛ സ്ത്രീ പ്ര ഏ)        അവൾ
ദർശിതദിവ്യരൂപാ        ( സ്ത്രീ പ്ര ഏ)  ദിവ്യരൂപത്തെ ദർശിപ്പിച്ച്
ഉല്പ്ലുത്യ                            (ല്യ അ) -                   ഉല്പതിച്ചിട്ട് - ചാടി
ശസ്ത്രോൽക്കടാ               ( സ്ത്രീ പ്ര ഏ) ശസ്ത്രോൽക്കടയായി
ജവാത്                                  ( പു  ഏ)       വേഗത്തിൽ
വ്യോമ്നി                          (ന   ഏ)            ആകാശത്തിൽ
അതിഷ്ഠൽ                         (ലങ്ങ്  പ്രപു ഏ) സ്ഥിതി ചെയ്തു

ആറു കുട്ടികളെ കൊന്നതിനു ശേഷം ജനിച്ച സ്വർണ്ണവർണ്ണമുള്ള ഒരു പെൺകുഞ്ഞിനെആസന്നമൃത്യുവായ ഞാൻ  രാത്രിയിൽ കൊല്ലുവാനുദ്യമിച്ചു. അവൾ തന്റെ ദിവ്യരൂപം കാണിച്ചു കൊണ്ട് മേല്പോട്ടുയർന്ന് ആയുധധാരിണിയായി ആകാശത്തിൽ സ്ഥിതി ചെയ്തു


4.         നിയമ്യ സാ മാതുല ഇത്യമർഷം
പ്രസേദുഷീ മാമവദച്ച ബാലാ
അരിമ്മഹീയാനജനീഷ്ഠ ഭൂമൗ
തവോചിതം സമ്പ്രതി ചിന്തയേതി


സാ                  ( സ്ത്രീ പ്ര )              
ബാലാ           ( സ്ത്രീ പ്ര )            കുട്ടി
മാതുലഃ         (  പു പ്ര )                 മാതുലൻ
ഇതി               ()                                       എന്ന്
അമർഷം     (  പു ദ്വി )                 അമർഷത്തെ
നിയമ്യ         (ല്യ )                                 നിയന്ത്രിച്ചിട്ട്
പ്രസേദുഷീ ( സ്ത്രീ പ്ര )            പ്രസാദവതിയായി
ഭൂമൗ          ( സ്ത്രീ  )              ഭൂമിയിൽ
തവ                (യുഷ്മ  )                  നിന്റെ
മഹീയാൻ   ( പു പ്ര )                   മഹീയാനായ
അരിഃ           ( പു പ്ര )                    അരി 
അജനീഷ്ട     (ലുങ്ങ്  പ്രപു )       ജനിച്ചു
സമ്പ്രതി        ()                                        ഇപ്പോൾ
ഉചിതം        (  ദ്വി )                     ഉചിതത്തെ
ചിന്തയ         (ലോട്  മപു )          ചിന്തിച്ചാലും
ഇതി               ()                                        എന്ന്
മാം                 (അസ്മ  ദ്വി )               എന്നോട്
അവദത്      (ലങ്ങ്  പ്രപു )         പറഞ്ഞു
 ()


മാതുലനാണല്ലൊ എന്ന് വിചാരിച്ച് കോപത്തെ നിയന്ത്രിച്ച്പ്രസന്നയായി അവൾ എന്നോട് ഇപ്രകാരം പറഞ്ഞു "നിന്റെ ഉൽകൃഷ്ടനായ ശത്രു ഭൂമിയിൽ ജനിച്ചു ഇപ്പോൾ വേണ്ടത് എന്താണെന്ന് ആലോചിച്ചു കൊള്ളുക"